ADVERTISEMENT

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്ന പരസ്യവാചകം ഉറക്കെ പറയാൻ തോന്നും പമീലയെ കണ്ടാൽ. കക്ഷിക്ക് 53 വയസ്സുണ്ട്. പക്ഷേ ബോഡി ഏജ് കാൽക്കുലേറ്ററിന്റെ കണക്കു പ്രകാരം 29വയസ്സുകാരിയുടെ ശരീര പ്രകൃതമാണ് അവർക്ക്. യുകെയിലെ ബോഡിബിൽഡിങ് ദമ്പതികളാണ് പമീലയും ഭർത്താവ് റേയും. 61 വയസ്സുകാരനായ റേയും പമാലയും ചെറുപ്പക്കാരെക്കാൾ ചുറുചുറുക്കോടെയാണ് ജീവിതം ആഘോഷിക്കുന്നത്.

ദിവസവും ഒരു മണിക്കൂറിനടുത്ത് വർക്കൗട്ട് ചെയ്യുന്ന അവർ കൃത്യമായ ഭക്ഷണശീലങ്ങളും പിന്തുടരുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ അകറ്റാൻ ചിലപ്പോഴൊക്കെ ലിക്വിഡ് ഡയറ്റും അവർ പിന്തുടരാറുണ്ട്.

ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച്  ദമ്പതികൾ വെളിപ്പെടുത്തു ന്നതിങ്ങനെ :- 

'' ജിമ്മിന് പുറത്ത് അധികം പേരുമായി സൗഹൃദമില്ല. പാർട്ടികളും മദ്യസൽക്കാരവുമൊക്കെ ഒഴിവാക്കിയുള്ള ബോഡിബിൽഡിങ്ങിൽ മാത്രം ശ്രദ്ധയൂന്നിയുള്ള ജീവിതമാണ് ഞങ്ങളുടേത്''.

ബോഡിബിൽഡിങ്ങിൽ മാത്രമല്ല ശരീരമാസകലം ടാറ്റൂ ചെയ്യാനും ദമ്പതികൾക്കേറെയിഷ്ടമാണ്. അതിന് എത്രത്തോളം പണം മുടക്കേണ്ടി വന്നാലും മടിയില്ലവർക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com