ADVERTISEMENT

ക്രിക്കറ്റ് ബാറ്റുകൊണ്ട് തന്നെ തല്ലാനോങ്ങുന്ന ഭാര്യ ദീപികയുടെ ദൃശ്യങ്ങളും അതിന് സുന്ദരമായൊരു അടിക്കുറിപ്പും നൽകിയാണ് ബോളിവുഡ് താരം രൺവീർ  ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കുന്നത്.

'എന്റെ ജീവിതകഥ വെള്ളിത്തിരയിലും ജീവിതത്തിലും' എന്ന അടിക്കുറിപ്പാണ് രൺവീർ വിഡിയോയ്ക്കു നൽകിയിരിക്കുന്നത്. വിവാഹശേഷം ഇരുവരും ഒരുമിച്ചഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. കബീർ‌ഖാന്റെ 83 എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം സിനിമയിൽ അവർ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കാനൊരുങ്ങുന്നത്.

ഏറെ ആവേശത്തോടെയാണ് രൺവീർ പങ്കുവച്ച വിഡിയോ ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തത്. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ അവതരിപ്പിക്കുന്നത്. 1983 ലെ ക്രിക്കറ്റ് വേൾഡ്കപ് വിജയകഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ അവസരം ലഭിച്ചതിനെക്കുറിച്ച് ദീപിക പറയുന്നതിങ്ങനെ :- 

'' ചിത്രത്തിന്റെ സംവിധായകൻ കബീർഖാൻ എന്നെത്തേടി വന്നതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്. കുറച്ച് മാസങ്ങൾക്കു മുൻപാണിത് സംഭവിച്ചത്. ചിത്രത്തിലേക്കുള്ള പുരുഷ കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു  അന്നദ്ദേഹം. ആ സമയത്ത് ചാപാക് എന്ന ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഞാൻ. ചിത്രത്തെക്കുറിച്ച് അനൗൺസ് ചെയ്യാനുള്ള  അനുയോജ്യമായ സമയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ. കപിൽദേവിന്റെ കഥാപാത്രത്തോട് നീതിപുലർത്താൻ രൺവീറിനല്ലാതെ മറ്റൊരാൾക്ക് കഴിയുമെന്ന് ചിന്തിക്കാൻ കൂടി  കഴിയുന്നില്ല. പക്ഷേ രൺവീറിനു പകരം മറ്റൊരാളെയായിരുന്നു ഈ കഥാപാത്രത്തിനു വേണ്ടി കാസ്റ്റ് ചെയ്തിരുന്നത് എങ്കിൽക്കൂടി ചിത്രത്തിലെ എന്റെ കഥാപാത്രത്തെ ഞാൻ തന്നെ ചെയ്തേനേം. അതൊരിക്കലും എന്റെ വ്യക്തിപരമായ സമവാക്യത്തിന്റെ പ്രതിഫലനമല്ല മറിച്ച് സിനിമയോടുള്ള എന്റെ പാഷനും ആവേശവുംകൊണ്ടാണ്.''

കബീർഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രം 2020 ഏപ്രിൽ 10 ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com