ADVERTISEMENT

ലോകത്തിലെ ഏറ്റവും നല്ല ഭർത്താക്കന്മാർ ഇന്ത്യക്കാരായ പുരുഷന്മാരാണെന്ന് പറഞ്ഞത് റഷ്യൻ ഫെമിനിസ്റ്റും എഴുത്തുകാരിയുമായ മരിയ അർബട്ടോവയാണ്. വിദേശീയരുടെ കാഴ്ചപ്പാടിൽ ഇന്ത്യൻ പുരുഷന്മാർ എങ്ങനെയാണ് നല്ല ഭർത്താക്കന്മാർക്കന്മാരുകന്നത് എന്നതിന് അവർ വിശദീകരണങ്ങളും നൽകിയിരുന്നു.

വർഷങ്ങൾ പിന്നിടുമ്പോഴും ആ പ്രസ്താവനയ്ക്ക് മാറ്റമൊന്നും തട്ടാത്ത വിധത്തിലാണ് ഇന്ത്യൻ ഭർത്താക്കന്മാരുടെ ഇമേജ് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ പുരുഷന്മാർ നല്ല ഭർത്താക്കന്മാരുകന്നതെങ്ങനെയെന്ന് വിദേശീയർ അക്കമിട്ടു നിരത്തുന്നതിങ്ങനെ

സൂപ്പർ മാൻ മാത്രമല്ല സൂപ്പർ വിമനുമുണ്ട്

പാശ്ചാത്യ രാജ്യങ്ങളിൽ ഹീറോയിസം കാണിക്കുന്ന സൂപ്പർമാൻ, ബാറ്റ്മാൻ പോലെയുള്ള പുരുഷ കഥാപാത്രങ്ങളാണ് പ്രശസ്തർ. എന്നാൽ ഇന്ത്യക്കാർ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെയാണ് കാണുന്നത്. പുരുഷ ദൈവങ്ങളെ ആരാധിക്കുമ്പോൾത്തന്നെ അവർ സ്ത്രീ ശക്തികൾക്കും പ്രാധാന്യം നൽകുന്നുണ്ട്. സ്വന്തം ശക്തികൊണ്ട് ശത്രുക്കളെ തകർത്തു തരിപ്പണമാക്കിയ ദുർഗ്ഗയെയും കാളിയെയും അവർ ആരാധിക്കുന്നുണ്ട്. ശക്തരായ സ്ത്രീകളെ പ്രകോപിപ്പിക്കാനോ ഭീഷണിപ്പെടുത്താനോ പൊതുവെ ഇന്ത്യൻ പുരുഷന്മാർ തയാറാകാറില്ല.

വിവാഹമോചനം അവസാനത്തെ ഓപ്ഷൻ

വിവാഹ ബന്ധത്തിന് വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഇന്ത്യൻ പുരുഷന്മാർ വിവാഹബന്ധത്തിൽ വിള്ളൽ വീണാലും പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചു പോകാൻ ശ്രമിക്കും. മറ്റൊരു പരിഹാരവും ഇല്ലെന്നു കണ്ടാലേ അവസാനത്തെ ഓപ്ഷനായി വിവാഹമോചനം എന്ന തീരുമാനത്തിലെത്തൂ.

കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കും

അണുകുടുംബം എന്ന ആശയം പ്രാവർത്തികമാകുന്നതിനു മുൻപ് ഒരുപാട് അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലാകും ഒട്ടുമിക്കവരും വളർന്നിട്ടുണ്ടാവുക. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കണ്ടും മനസ്സിലാക്കിയും ജോലികൾ‌ പങ്കുവച്ചു ചെയ്തും വളർന്നവരായതുകൊണ്ട് അവർ കുടുംബബന്ധത്തിന്റെ മൂല്യമറിഞ്ഞ് പെരുമാറും.

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഭയമില്ല

പണ്ടൊക്കെ കുടുംബ ചെലവുകൾ നോക്കിനടത്തിയിരുന്നത് കുടുംബത്തിലെ പുരുഷന്മാരായിരുന്നു. ഇന്നതിന് മാറ്റം വന്നു പുരുഷന്മാർക്കൊപ്പം സ്ത്രീകളും സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനും ഭാര്യമാർക്ക് പിന്തുണ നൽകാനും അവർ ശ്രദ്ധിക്കാറുണ്ട്.

കുടുംബാംഗങ്ങളുമായി വൈകാരികമായ അടുപ്പം സൂക്ഷിക്കും

കുടുംബാംഗങ്ങളുമായി വൈകാരിക ബന്ധം സൂക്ഷിക്കാനിഷ്ടപ്പെടുന്നവരാണ് ഇന്ത്യൻ പുരുഷന്മാർ. വൈകാരിക സ്ഥിരതയുള്ള കുടുംബങ്ങളിൽ വളരുന്ന പുരുഷന്മാർക്ക് മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കി പെരുമാറാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com