ADVERTISEMENT

ഒരു നിമിഷം ഹൃദയമിടിപ്പ് നിലച്ചു പോകുന്നതുപോലെ തോന്നും ഈ ദൃശ്യങ്ങൾ കണ്ടാൽ. ഒരു ഓഫിസിലെ സിസിടിവി ഫൂട്ടേജിലെ ദൃശ്യങ്ങളെക്കുറിച്ചാണ് ഇപ്പോൾ വെർച്വൽ ലോകം ചർച്ച ചെയ്യുന്നത്.  ഒപ്പം ഒരു അമ്മയുടെ അസാമാന്യ ധൈര്യത്തെക്കുറിച്ചും അവരുടെ മനസ്സാന്നിധ്യത്തെക്കുറിച്ചും.

ഓഫിസ് കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് ലിഫ്റ്റിൽ വന്നിറങ്ങുന്ന ഒരു അമ്മയും മകനുമാണ് ദൃശ്യങ്ങളിലുള്ളത്. ലിഫ്റ്റിൽ നിന്നറങ്ങിയ അമ്മ കുഞ്ഞിന്റെ കൈയിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇടയ്ക്ക് അമ്മയ്ക്കൊരു ഫോൺവരികയും കുഞ്ഞ് അമ്മയുടെ പിടിവിട്ട് ബാൽക്കണിയിലെ പടിക്കെട്ടുകൾക്കരികിലേക്കു പോകുകയും ചെയ്യുന്നു. ബാൽക്കണിയിലെ കമ്പികളിൽ പിടിച്ച് കളിക്കാൻ തുടങ്ങിയപ്പോഴാണ് കുഞ്ഞ് കമ്പികൾക്കിടയിലൂടെ ഊർന്നു താഴേക്കു വീഴാൻ തുടങ്ങിയത്.

കുഞ്ഞിന് അപകടം സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ നിമിഷം തന്നെ മനസ്സാന്നിധ്യം കൈവിടാതെ അമ്മ അവനെ രക്ഷിച്ചു. തലകീഴായി തൂങ്ങി താഴേക്കു വീഴാൻ തുടങ്ങിയ കുഞ്ഞിന്റെ കാലുകളിൽ അമ്മയ്ക്ക് പിടുത്തം കിട്ടിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവം നടക്കുമ്പോൾ ആ ഫ്ലോറിലുണ്ടായിരുന്ന ജോലിക്കാരൻ പടിക്കെട്ടുകളിലൂടെയിറങ്ങി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു.

സംഭവമറിഞ്ഞ് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അമ്മ കുഞ്ഞിനെ മുകളിലേക്ക് വലിച്ചെടുത്തിരുന്നു. കുഞ്ഞിനെ അമ്മ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് പ്രാവശ്യമാണ് ആളുകൾ കണ്ടത്. ദൃശ്യങ്ങൾ കണ്ട ഭൂരിപക്ഷം ആളുകളും അമ്മയെ അഭിനന്ദിച്ചുകൊണ്ടാണ് പ്രതികരിച്ചത്. അമ്മയുടെ ധീരതയെയും മനസ്സാന്നിധ്യത്തെയും നമിക്കുന്നുവെന്നാണ് അവർ കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com