ADVERTISEMENT

കുഞ്ഞുവാവയെ കണ്ട് പാവക്കുട്ടിയായി ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അവളുടെ മുടിയാണ് അതിനു കാരണമെന്നും പറഞ്ഞുകൊണ്ടാണ് ആ അമ്മ മകളെപ്പറ്റിയുള്ള കഥയുടെ കെട്ടഴിച്ചത്. ഇംഗ്ലണ്ടിലെ ഹെയർ സ്റ്റൈലിസ്റ്റ് ജെമ്മ എന്ന 27കാരിയാണ് മകൾ വിയന്ന ബെല്ലിങ്ങാമിനെക്കുറിച്ചും അവളുടെ ഇടതൂർന്ന മുടിയെക്കുറിച്ചും വാചാലയായത്.

''തലനിറയെ മുടിയുമായാണ് അവൾ ജനിച്ചത്. നവജാതശിശുവിന്റെ തലയിൽ ഇത്രയും മുടിയോ എന്ന മട്ടിൽ ഡോകടർമാർ അമ്പരന്നു നിന്നിട്ടുണ്ട്. അവളുടെ തലയിലെ മുടിയെക്കുറിച്ച് നഴ്സുമാർ തമ്മിൽ സംസാരിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ അവൾക്ക് 6 മാസം പ്രായമായി. ഇതിനകം 7 പ്രാവശ്യം അവളുടെ മുടി മുറിച്ചു കഴിഞ്ഞു. ഞാനൊരു ഹെയർ ഡ്രസറാണ്. ഇത്രയും വേഗത്തിൽ മുടിവളരുന്ന ആരേയും ഞാനിതുവരെ കണ്ടിട്ടില്ല. കുഞ്ഞിന്റെ മുടി വളർത്താൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. കണ്ണിലേക്കു വീഴുന്ന ബുദ്ധിമുട്ടൊഴിവാക്കാൻ പിന്നിലേക്കു ക്ലിപ് ചെയ്തു വയ്ക്കും''.- ജെമ്മ പറയുന്നു.

താനൊരു ഹെയർ സ്റ്റൈലിസ്റ്റ് ആയതു നന്നായെന്നും മകൾ വളരുമ്പോൾ അവളുടെ മുടിയിൽ പല തരത്തിലുള്ള ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് താനെന്നും അവർ പറയുന്നു. നിറയെ മുടിയുള്ള ഒരു കുഞ്ഞായിരിക്കും ജനിക്കാൻ പോകുന്നതെന്ന് തനിക്കു തോന്നിയിരുന്നുവെന്നും ഒരുപാടു പേർ തന്നോടങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ജെമ്മ പറയുന്നു. പക്ഷേ അപ്പോഴൊന്നും ഇത്രയും കട്ടിയിൽ ഇത്രയും വേഗത്തിൽ മുടി വളരുമെന്ന് കരുതിയിരുന്നില്ലന്നും അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com