ADVERTISEMENT

ഒട്ടും വൈകിയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തോടെയാണ് 100 വയസ്സുകാരൻ ജോണും 102 വയസ്സുകാരി ഫില്ലിസും വിവാഹിതരാകുന്നത്. ഒരു വർഷം നീണ്ട ഡേറ്റിങ്ങിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ഒഹിയോയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും ഒടുവിൽ പ്രണയത്തിലായതും.

ഇരുവരുടെയും പങ്കാളികൾ നേരത്തെ മരിച്ചതാണ്.  ഏറെ സമയം ഒരുമിച്ച് ചിലവഴിക്കാൻ അവസരം കിട്ടിയപ്പോൾ പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. വാർത്തയറിഞ്ഞെത്തുന്നവരോട് മനസ്സു തുറക്കാൻ മുത്തശ്ശൻ മണവാളനും മുത്തശ്ശി മണവാട്ടിക്കും മടിയൊന്നുമില്ല. തങ്ങൾ പ്രണയത്തിലാണെന്ന് അവർ തുറന്നു സമ്മതിക്കും. പ്രണയത്തിന്റെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് തങ്ങൾ കടക്കാൻ പോവുകയാണെന്ന് അന്തസ്സായി പറയും.വരുന്ന ഓഗസ്റ്റിൽ പ്രിയതമനൊപ്പം 103–ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലിസ് മുത്തശ്ശി.

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വിവാഹവാർത്ത പാട്ടായതിനെത്തുടർന്ന് ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 1960 നു ശേഷം 65 വയസ്സിനു മേൽ പ്രായമുള്ളവർ വിവാഹിതരാകുന്ന പ്രവണത വർധിച്ചു വരുന്നുണ്ടെന്നും 18 നും 64 നും ഇടയിൽ പ്രായമുള്ള വിവാഹിതരുടെ എണ്ണത്തേക്കാൾ കൂടുതലാണതെന്നും റിപ്പോർട്ടിൽ പറയുന്നു.

പരസ്പരമുള്ള സ്പേസ് നൽകുന്നതിലൂടെയാണ് തങ്ങളുടെ ബന്ധം മുന്നോട്ടു പോകുന്നതെന്നാണ് ഇരുവരുടെയും വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com