ADVERTISEMENT

ഏറെ ഹരം പകരുന്ന ബോട്ടിൽ കാപ് ചലഞ്ചിനു പിന്നാലെ സെലിബ്രിറ്റി ലോകം പായുമ്പോൾ കുടുംബം മുഴുവൻ ബോട്ടിൽ കാപ് ചലഞ്ച് ഏറ്റെടുത്തു വിജയിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെൻ. സുസ്മിതയും രണ്ടു പെൺമക്കളും സുസ്മിതയുടെ സുഹൃത്ത് റോഹ്മാനും അതിംഗംഭീരമായി ബോട്ടിൽ‌ കാപ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ വെർച്വൽ ലോകത്ത് തരംഗമാണിപ്പോൾ.

വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ? എന്ന അടിക്കുറിപ്പോടെ സുസ്മിത പങ്കുവച്ച ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. സുസ്മിതയുടെ 19 വയസ്സുകാരിയായ മകൾ റിനീ, 10 വയസ്സുകാരി അലിഷ എന്നിവരും സുസ്മിതയുടെ സുഹൃത്ത് റോഹ്മാനും ചലഞ്ച് ഏറ്റെടുത്തത് അവരുടെ ദുബായ് ട്രിപ്പിനിടയിലാണ്. ആയാസരഹിതമായി ചലഞ്ച് പൂർത്തിയാക്കുന്ന നാലുപേരുടെയും ദൃശ്യങ്ങൾ സുസ്മിത തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

സമൂഹമാധ്യമങ്ങൾ കീഴടക്കിയ ചലഞ്ചുകളിൽ പുത്തൻ താരമാണ് ബോട്ടിൽകാപ് ചലഞ്ച്. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ കാലുകൊണ്ട് അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്. കൈ ഉപയോഗിക്കരുത്. ഹോളിവുഡിൽ ആരംഭിച്ച ചലഞ്ച് ബോളിവുഡും കടന്ന് മോളിവുഡിലും എത്തിയിരുന്നു. ചലച്ചിത്രതാരം നീരജ് മാധവനാണ് മോളിവുഡിൽ ഈ ചലഞ്ച് ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയത്. കസാഖിസ്ഥാനിൽ നിന്നുള്ള മിക്സൽ മാർഷൽ ആർട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടിൽ കാപ് തെറിപ്പിച്ച്  ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. ഹോളിവുഡ് നടനും നിർമാതാവുമായ ജേസൻ സ്റ്റാതമിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ സംഗതി ക്ലിക്കായി.

ബോളിവുഡ് താരം അക്ഷയ് കുമാർ, തെന്നിന്ത്യൻ താരം അർജുൻ എന്നിവരും ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചവരുടെ പട്ടികയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com