ADVERTISEMENT

താൻ ഒരു നല്ല ഭർത്താവാണോ? തന്നിൽ നിന്നും എന്തുതരം പെരുമാറ്റമാണ് ഭാര്യ ആഗ്രഹിക്കുന്നത്?. പല ഭർത്താക്കന്മാരുടെ ഉള്ളിലും ഇത്തരം സംശയങ്ങളുണ്ടാകും. ഭാര്യമാരാകട്ടെ ചില സ്വഭാവപ്രത്യേകതകളൊക്കെ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുകയും ചെയ്യും. അതുകൊണ്ട്  നല്ലൊരു ഭര്‍ത്താവാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരും നല്ലൊരു ഭര്‍ത്താവിനെ ലഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും ഒരുപോലെ ഇക്കാര്യങ്ങള്‍ അറിയുന്നത് നല്ലതാണ്.

couple-complaint

കേൾക്കണം കരുതലോടെ

609696640

കരുണയുള്ള, തനിക്ക് ചുറ്റിനുമുള്ള എല്ലാവരെയും അനുകമ്പയോടും സ്‌നേഹത്തോടും സമീപിക്കുന്ന ഒരു പുരുഷന്‍. എല്ലാ സ്ത്രീകള്‍ക്കും ഭര്‍ത്താവിനെക്കുറിച്ച് ഇങ്ങനെയൊരു ആഗ്രഹമുണ്ട്. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒരുപോലെ മനസ്സിലാക്കുകയും അത് മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നവനായിരിക്കണം ഭര്‍ത്താവ്. അയാള്‍ എപ്പോഴും കാതുകൊടുക്കാന്‍ സന്നദ്ധനായിരിക്കണം. ചില കാര്യങ്ങളിലോ തീരുമാനങ്ങളിലോ പരസ്പരം വിയോജിപ്പുകള്‍ ഉള്ളപ്പോള്‍ പോലും താൻ പറയുന്ന കാര്യങ്ങൾ ഭർത്താവ് ശ്രദ്ധയോടെ കേൾക്കണമെന്ന് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നുണ്ട്. 

അഭിനന്ദിക്കാം മനസ്സു തുറന്ന്

husband-and-wife
Angry Indian couple having an argument in their living room

സ്വയം വിലയുള്ളവനായി കാണപ്പെടുന്ന ഒരുവന് മാത്രമേ ഭാര്യയെയും അമൂല്യയായി കാണാന്‍ കഴിയൂ. പുരുഷൻ കരുത്തനാകുന്നത് ശരീരത്തിന്റെ ആരോഗ്യം കൊണ്ടുമാത്രമല്ല ചെറിയ കാര്യങ്ങളെ പോലും അഭിനന്ദിക്കാന്‍ മനസ്സുള്ളവനാകുമ്പോള്‍ കൂടിയാണ്. എപ്പോഴും തന്നോട് താൽപര്യം പുലര്‍ത്തുന്നവനായിരിക്കണം ഭര്‍ത്താവ്. ഇടയ്‌ക്കൊക്കെ ഒന്ന് സ്നേഹത്തോടെ ചുറ്റിപിടിക്കുക, കൈകള്‍ കോര്‍ത്തുപിടിക്കുക അതൊക്കെ ചെയ്യാന്‍  മനസ്സുള്ളയാളായിരിക്കണം. 

ക്രൂരമായ വാക്കുകൾ വേണ്ടേ വേണ്ട

angry-wife

ജീവിതത്തില്‍ തനിക്കൊപ്പം അധികദൂരം നടക്കാന്‍ സന്നദ്ധനായിരിക്കണം. മുറിപ്പെടുത്തുന്നതോ അപഹസിക്കുന്നതോ നിന്ദിക്കുന്നതോ ആയ വാക്കുകള്‍ ഒരുപുരുഷനില്‍നിന്ന്  ഒരു സ്ത്രീയും ആഗ്രഹിക്കുകയില്ല. അതുകൊണ്ട് വാക്കുകളെ ശ്രദ്ധാപൂര്‍വ്വം പ്രയോഗിക്കുന്നവനായിരിക്കണം ഭര്‍ത്താവ് എന്ന് അവള്‍ ആഗ്രഹിക്കുന്നു. 

ക്ഷമ പറയാം മടി കൂടാതെ

തെറ്റു പറ്റിയാല്‍ ക്ഷമ പറയാന്‍ മടിക്കാത്തവനും മറ കൂടാതെ തുറന്ന് സംസാരിക്കുന്നവനുമായിരിക്കണം അയാള്‍. ക്ഷമ പറയുന്നയാൾ മാത്രമല്ല തിരിച്ചു ക്ഷമ പറഞ്ഞാല്‍ അത് സ്വീകരിക്കാന്‍ കൂടി സന്നദ്ധനായിരിക്കണം. പൊസസീവ് ആയിരിക്കരുത്. കാലു പതറുമ്പോള്‍ കരുത്തായും വഴുതിവീഴുമ്പോള്‍  താങ്ങായും കൂടെയുണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com