ജോലിസമയത്ത് പെൺകുഞ്ഞിന്റെ വിശപ്പകറ്റി ഒരച്ഛൻ; സിഇഒ 'വർക്കിങ് ഡാഡി'നെ അഭിനന്ദന പ്രവാഹം

Dad takes care of baby daughter at work. Photo Credit : Twitter ( Image posted on Twitter by Dushyant Singh)
മാർക്കറ്റിങ് കമ്പനിയുടെ സിഇഒ ആയ അഷുതോഷ് ജോലിസ്ഥലത്ത് കുഞ്ഞിന്റെ വിശപ്പകറ്റുന്നു. അഷുതോഷിന്റെ സഹപ്രവർത്തകൻ ദുഷ്യന്ത് സിങ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം.
SHARE

കൈക്കുഞ്ഞിനെയും കൊണ്ട് ഓഫിസിലെത്തി കർത്തവ്യ നിർവഹണത്തിനൊപ്പം കുഞ്ഞിന്റെ വിശപ്പാറ്റുകയും ചെയ്യുന്ന ഒരു അച്ഛന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. മാർക്കറ്റിങ് കമ്പനിയിലെ സിഇഒ ആയ അഷുതോഷിന്റെയും കുഞ്ഞിന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

നോയിഡയിലെ മാർക്കറ്റിങ് കമ്പനിയിൽ സിഇഒ ആയ അഷുതോഷിനെ സൂപ്പർ സ്റ്റാർ വർക്കിങ് ഡാഡ് എന്നാണ് വെർച്വൽ ലോകം വിശേഷിപ്പിക്കുന്നത്. അഷുതോഷിന്റെ സഹപ്രവർത്തകനായ ദുഷ്യന്ത് സിങ് തന്റെ സിഇഒയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടു കുറിച്ചതിങ്ങനെ :-

'' അദ്ദേഹം എന്റെ സിഇഒ ആണ്. എല്ലാ അർഥത്തിലും അദ്ദേഹം ഒരു വർക്കിങ് ഡാഡ് തന്നെയാണ്. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുന്ന നിമിഷത്തിലും എത്ര പെർഫെക്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനായി ഞാൻ ഈ ചിത്രം പങ്കുവയ്ക്കുകയാണ്.

വർക്കിങ് മോം ( ജോലിക്കാരായ അമ്മമാർ) എന്ന പദം എല്ലാവർക്കും സുപരിചിതമാണെങ്കിലും വർക്കിങ് ഡാഡ് എന്ന പ്രയോഗം അത്രത്തോളം പരിചിതമല്ല. ജോലിയും വീട്ടുകാര്യവും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന മട്ടിലുള്ള ചിന്തകൾ മാറുന്നുണ്ടെന്നും ഭാര്യയെ ജോലിക്ക് വിട്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കാനുളള ഉത്തരവാദിത്തം സ്വയം തിരഞ്ഞെടുക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നുണ്ടെന്നും അടുത്തിടെ പുറത്തു വന്ന ചില വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA