ADVERTISEMENT

സ്ട്രെസ്സ്, ടെൻഷൻ എന്നിവ സ്വസ്ഥതകെടുത്തുമ്പോൾ അതനുഭവിക്കുന്നവരുടെ പങ്കാളികളാണ് ഏറെ പാടുപെടുന്നത്. പ്രണയത്തിലും ദാമ്പത്യത്തിലും സ്ട്രെസ്സ് വില്ലനാകാതിരിക്കാൻ എന്തൊക്കെ ചെയ്യണം?. പലരെയും അലട്ടുന്ന ചോദ്യമാണിത്. മാനസിക സമ്മർദ്ദത്തിന്റെ മൂർധന്യാവസ്ഥയിലിരിക്കുന്ന ഒരാൾക്ക് പെട്ടന്ന് പങ്കാളിയോട് സ്വാഭാവികമായി പെരുമാറാൻ കഴിയണമെന്നില്ല. പക്ഷേ ചിലർ ആ സമയത്തും പ്രശ്നമൊന്നുമില്ലെന്ന മട്ടിൽ പങ്കാളിക്കു മുൻപിൽ അഭിനയിച്ചു തകർക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.

പങ്കാളിയോട് മനസ്സു തുറക്കാം

talk-002

മനസ് കലുഷിതമാണെങ്കിൽ പങ്കാളിയോട് അക്കാര്യം തുറന്നു തന്നെ പറയുക. അതിന് പിന്നിൽ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചും തുറന്നു സംസാരിക്കുക. പലർക്കും താൻ സ്ട്രെസ്സിലാണെന്ന് മനസ്സിലാക്കാൻ

സാധിക്കുമെങ്കിലും അതെങ്ങനെ പങ്കാളിയെ പറഞ്ഞു മനസ്സിലാക്കണമെന്നറിയില്ല. വെറുതെ ദേഷ്യപ്പെട്ടും ഒപ്പമുള്ളയാളുടെ ഹൃദയത്തെ ക്രൂരമായ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചുമൊക്കെയാണ് പലരും സ്ട്രെസ്സ് പുറന്തള്ളുന്നത്. അതിനു പകരം വളരെ സ്വാഭാവികമായി തന്റെ മൂഡ് ശരിയല്ലെന്ന് കൃത്യമായി വ്യക്തമായി വെളിപ്പെടുത്താം.

talk

കേട്ടാൽ പോര പരിഹാരവും നിർദേശിക്കണം

സ്ട്രെസ്സ് വന്ന് മനസ്സ് അസ്വസ്ഥമായാൽ ചിലർക്ക് അത് ആരോടെങ്കിലും തുറന്നു പറയണം. പങ്കാളിയോട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ വ്യക്തമാക്കേണ്ട ഒന്നുണ്ട്. നിങ്ങൾ അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന്. അവർ നിങ്ങളെ വെറുതേ കേട്ടിരിക്കണം എന്നു മാത്രമാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്. അതിലപ്പുറം നിങ്ങളുടെ പ്രശ്നങ്ങൾ കേട്ട ശേഷം  അവർ പരിഹാരം നിർദേശിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന്. എന്തുതരത്തിലുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി വെളിപ്പെടുത്തണം.

hug

ആലിംഗനത്തിൽ അലിയിച്ചു കളയാം

സ്പർശനത്തിലൂടെ സമ്മർദ്ദത്തിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം. അതൊരു ആലിംഗനമാകാം, ചുംബനമാകാം. സ്നേഹത്തോടെയുള്ള സ്പർശനങ്ങൾ ശരീരത്തിലെ ഓക്സിടോസിൻ എന്ന ഹോർമോണിനെ ഉത്തേജിപ്പിക്കുകയും  സമ്മർദ്ദത്തെ അകറ്റുകയും ചെയ്യും. ശരീരത്തിൽ ഓക്സിടോസിന്റെ അളവു കൂടുമ്പോൾ അത് രക്തസമ്മർദ്ദത്തെ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.സമ്മർദ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ ഹാർട്ട് ടു ഹാർട്ട് ഹഗ് ( ഒരു മിനിറ്റ് ദൈർഘ്യമുള്ള ആലിംഗനം), ആറു സെക്കന്റുകൾ നീണ്ടു നിൽക്കുന്ന ചുംബനം എന്നിവ പരീക്ഷിക്കാമെന്നും മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.

തനിച്ചിരിക്കാം, സ്വയം  വഴികൾ കണ്ടെത്താം

സ്ട്രെസ്സ് വന്ന വഴിയെക്കുറിച്ചും അതിനെ ആട്ടിപ്പായിക്കാനുള്ള വഴിയെക്കുറിച്ചും മനസ്സിരുത്തി ചിന്തിക്കാം. എന്തു ചെയ്താലാണ് സമാധാനമാവുക എന്ന് സ്വയം കണ്ടെത്തുക. ധ്യാനമാണോ, വ്യായാമമാണോ സ്ട്രെസ്സിൽ നിന്ന് മുക്തമാക്കുക എന്നും ചിന്തിക്കണം.  ഇഷ്ടമുള്ള വിനോദങ്ങൾ തിരഞ്ഞെടുക്കണം. നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com