ADVERTISEMENT

ബി ടൗണിലെ നുണക്കുഴിപ്പെണ്ണ് ഒപ്പിച്ച ഒരു കുസൃതിയാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഭർത്താവിനും കുടുംബത്തിനൊപ്പം നിന്ന് പകർത്തിയ ചിത്രം പ്രീതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കലക്കൊരു ക്യാപ്ഷൻ നൽകിക്കൊണ്ടാണ്.

'അമ്മായിയമ്മ അരികിലുള്ളപ്പോൾ എന്റെ ഏറ്റവും നല്ല പെരുമാറ്റമിങ്ങനെയാണ്' എന്ന് കുറിച്ചുകൊണ്ടാണ് ഭർത്താവ് ജീൻ ഗുഡ്ഇനഫിനും അമ്മായിയമ്മയ്ക്കും ഒപ്പമുള്ള ചിത്രം പ്രീതി പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. 2016 ഫെബ്രുവരിയിലാണ് അമേരിക്കൻ ബിസിനസ്സ്മാനായ ജീനും പ്രീതിയും വിവാഹിതരായത്. ലോസാഞ്ചലസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് അവർ വിവാഹിതരായത്.

സമൂഹമാധ്യമങ്ങളിൽ ഭർത്താവിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലെല്ലാം 'പതിപരമേശ്വർ' എന്നാണ് പ്രീതി ഭർത്താവിനെ വിശേഷിപ്പിക്കുന്നത്. 1988 ൽ ദിൽ സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 'കൽ ഹോ നഹോ', 'കോയിമിൽ ഗയാ', 'വീർ സാറാ' എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് പ്രീതിസിന്റ ആരാധകരുടെ മനസ്സിൽ കയറിക്കൂടിയത്. 

സ്വകാര്യജീവിതം എന്നും ആരാധകരുമായി പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന പ്രീതി സമൂഹമാധ്യമങ്ങളിലൂടെ നിറയെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഫെയ്സ് ആപ് ചലഞ്ച് തരംഗമായ സമയത്ത് പ്രീതി ഒരു ജിഫ് പങ്കുവച്ചിരുന്നു. താൻ വർഷങ്ങൾക്കു മുൻപ് അഭിനയിച്ച 'വീർ സാറ' എന്ന കഥാപാത്രത്തിന്റേതായിരുന്നു അത്. 2004 ൽ ആണ് വീർ സാറ പുറത്തിറങ്ങിയത്. ''ഇത് നോക്കൂ എന്നിട്ട് പറയൂ... വർഷങ്ങൾക്കു മുൻപേ ഇത് ചെയ്തിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് പ്രീതി ആ പോസ്റ്റ് പങ്കുവച്ചത്''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com