ADVERTISEMENT

ജന്‍മദിനം ആഘോഷമാണ്; പലര്‍ക്കും അതിശയവേളയും. ഓരോ ജന്‍മദിനവും അവിസ്മരണീയമാക്കാന്‍ എന്തു പുതിയ സമ്മാനം വാങ്ങുമെന്ന് ദിവസങ്ങളോളം തലപുകയ്ക്കുന്നവര്‍ തന്നെയുണ്ട്. എന്തായാലും ഒരു അമേരിക്കന്‍ യുവതിയുടെ ജന്‍മദിനവും അതിനുവേണ്ടി ഒരുക്കിയ സമ്മാനവുമാണ് ഇപ്പോഴത്തെ ചര്‍ച്ച. പുതുമ കൊണ്ടും പ്രത്യേകതകൊണ്ടും സവിശേഷ ശ്രദ്ധയാകര്‍ഷിച്ച പിറന്നാള്‍ കുട്ടിയും സമ്മാനവും.

 

കെയ്‍ലി ജെന്നര്‍ എന്ന അമേരിക്കക്കാരിയാണ് ഈ പിറന്നാള്‍ കഥയിലെ താരം. ടെലിവിഷന്‍ റിയാലിറ്റി താരങ്ങള്‍ കിം, കോള്‍, കുര്‍ട്നി കര്‍ദാഷിയാന്‍ എന്നിവരുടെ സഹോദരിയും കെയ്‍ലി കോസ്മറ്റിക്സിന്റെ സ്ഥാപകയും. ഓഗസ്റ്റ് 10 ന് കെയ്‍ലിയുടെ 22-ാം ജന്‍മദിനം. പക്ഷേ ദിവസങ്ങള്‍ക്കുമുമ്പേ ഒരുക്കം തുടങ്ങിക്കഴിഞ്ഞു കെയ്‍ലിയുടെ ഭര്‍ത്താവും അമേരിക്കന്‍ പാട്ടുകാരനുമായ ട്രാവിസ് സ്കോട്ട്. പിറന്നാളിന് ട്രാവിസ് കണ്ടെത്തിയ പുതുമ റോസാ പൂക്കളാണ്. ആയിരക്കണക്കിനു റോസാ പൂക്കള്‍കൊണ്ട് വീട് നിറച്ച് ഭാര്യയ്ക്ക് അവിസ്മരണീയമായ ഒരു പിറന്നാള്‍ സമ്മാനം നല്‍കുക. അതദ്ദേഹം ദിവസങ്ങള്‍ക്കുമുമ്പേ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

 

ചൊവ്വാഴ്ച റോസാപൂക്കളാല്‍ നിറഞ്ഞ കിടപ്പുമുറിയുടെ വിഡിയോ കെയ്‍ലി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ലോകം അറിഞ്ഞത്. 

എന്റെ വീടു മുഴുവന്‍ പൂക്കളാണ്. പിറന്നാള്‍ എത്തിയില്ല. അതിനുമുമ്പു തന്നെ പൂക്കള്‍കൊണ്ടു നിറച്ചിരിക്കുകയാണ് ട്രാവിസ് എന്റെ വീട്- കെയ്‍ലി എഴുതി. അതോടെ സുഹൃത്തുക്കള്‍ ഹൃദയചിഹ്നങ്ങളുമായി കമന്റുകള്‍ നിറച്ചു. മുറിയുടെ തറ മുഴുവന്‍ ഇപ്പോള്‍തന്നെ പൂക്കളാല്‍, ഇതളുകളാല്‍ നിറഞ്ഞുകഴിഞ്ഞു. മുറിയുടെ ഒരു മൂലയില്‍ ദമ്പതികളുടെ മകള്‍ സ്റ്റോമി വെബ്സ്റ്ററിനെ കാണാം. പൂക്കളുടെ ഇതളുകള്‍ എടുത്തു കളിക്കുകയാണ് കുട്ടി. സന്തോഷ ജന്‍മദിനം. നമ്മള്‍ തുടങ്ങിയിട്ടിയുള്ളൂ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നെഴെതിയ പോസ്റ്റ്കാര്‍ഡുകളും മുറിയിലുണ്ട്.

 

വിഡിയോ പോസ്റ്റ് ചെയ്തുമുതല്‍ രസകരമായ കമന്റുകളും പ്രവഹിക്കുകയാണ്. ഒരാള്‍ എഴുതിയതിങ്ങനെ: സംഭവമൊക്കെ കൊള്ളാം. എനിക്കറിയേണ്ടത് മറ്റൊരു കാര്യം. ആരായിരിക്കും ഈ വീട് വൃത്തിയാക്കുന്നത്?

 

മുറിയും മുറിയിലെ പൂക്കളും കണ്ട് കണക്കുകൂട്ടിയയാള്‍ ഏകദേശ കണക്ക് പറയുന്നത് 25,000 ഡോളര്‍ എങ്കിലും ഇപ്പോള്‍തന്നെ ചെലവായിക്കാണുമെന്നാണ്. എന്തായാലും, ഗംഭീരമായ പിറന്നാള്‍ ആഘോഷത്തിനുള്ള അരങ്ങ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കെയ്‍ലിയുടെ വീട്ടില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com