sections
MORE

ഭർത്താവ് വഴക്കിടുന്നില്ല, എല്ലാം ക്ഷമിക്കുന്നു; വിവാഹമോചനത്തിനൊരുങ്ങി യുവതി

Woman felt choked by husband love and affection
പ്രതീകാത്മക ചിത്രം
SHARE

വിചിത്രമായ കാരണം മുന്നോട്ടു വച്ചുകൊണ്ടാണ് ഒരു യുവതി വിവാഹമോചന ഹർജി ഫയൽ ചെയ്തത്. യുഎയിലാണ് സംഭവം. ഭർത്താവിന്റെ അമിത സ്നേഹവും കരുതലും തന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുവെന്നും തനിക്ക് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഫുജൈറയിലെ ശരിഅത്ത് കോടതിയിലാണ് യുവതി വിവാഹമോചന ഹർജി സമർപ്പിച്ചത്.

ഒരു വർഷം മുൻപാണ് ദമ്പതികൾ വിവാഹിതരായത്. ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച് യുവതി കോടതിയിൽ പറഞ്ഞതിങ്ങനെ :- 

'' അദ്ദേഹം എന്റെ നേരെ ഒച്ചയുയർത്തുകയോ എന്നെ തകർത്തുകളയുന്ന തരത്തിൽ പെരുമാറുകയോ ചെയ്തിട്ടില്ല.അദ്ദേഹത്തിന്റെ സ്നേഹപ്രകടനവും അടുപ്പവുമൊക്കെ ശ്വാസംമുട്ടിക്കുന്നതുപോലെയാണ് എനിക്കനുഭവപ്പെടുന്നത്. വീട് വൃത്തിയാക്കാനും ആഹാരം പാചകം ചെയ്യാനുമൊക്കെ അദ്ദേഹമെന്നെ സഹായിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടേയില്ല. ഒന്നു വഴക്കിട്ടിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു പോയിട്ടുണ്ട്. പക്ഷേ എന്റെ പ്രണയാതുരനായ ഭർത്താവ് എന്നോട് ക്ഷമിക്കുകയും സമ്മാനങ്ങൾ കൊണ്ട് എന്നെ മൂടുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ ചർച്ചകളുണ്ടാകണം, തർക്കങ്ങളുണ്ടാകണം. വഴക്കുകളൊന്നുമില്ലാത്ത അനുസരണ മാത്രമുള്ള ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല.''

എന്നാൽ ഈ വിഷയത്തിൽ യുവതിയുടെ ഭർത്താവിന്റെ പ്രതികരണമിങ്ങനെ :-

'' ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഉത്തമനായ, ദയയുള്ള ഒരു ഭർത്താവായിരിക്കാൻ മാത്രമാണ് ശ്രമിച്ചത്. ഭാര്യയോട് വിവാഹമോചന ഹർജി പിൻവലിക്കാൻ പറയണ''മെന്നും അയാൾ കോടതിയോട് അപേക്ഷിച്ചു. 'കേവലം ഒരു വർഷത്തെ ജീവിതം കൊണ്ട് ഒരിക്കലും വിവാഹത്തെ മുൻവിധിയോടെ നോക്കിക്കാണരുതെന്നും, എല്ലാവരും തെറ്റു

കളിൽ നിന്നാണ് ശരിചെയ്യാൻ പഠിക്കുന്നതെന്നും' അയാൾ പറഞ്ഞു. അനുരഞ്ജനത്തിനുള്ള ശ്രമങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA