ADVERTISEMENT

ചിലപ്പോൾ ചില ചിത്രങ്ങൾ നുണ പറയും. അത്തരമൊരു നുണച്ചിത്രമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയെയും പരിഹസിക്കാനായി ചിലർ ഉപയോഗിച്ചത്. ഒടുവിൽ സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടു കൂടിയാണ് ട്രംപും ഭാര്യയും വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമായത്.

 

ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ നടന്ന ഒരു സംഭവത്തിന്റെ ചിത്രമാണ് തെറ്റിദ്ധാരണ പടർത്തിയത്. ലോകനേതാക്കന്മാർ പരസ്പരം ഹസ്തദാനം നൽകുന്നതിന്റെയും ഉപചാരപൂർവം ചുംബിക്കുന്നതിന്റെയും ചിത്രങ്ങൾക്കിടയിലാണ് ഒറ്റനോട്ടത്തിൽ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു തോന്നിക്കുന്ന ഒരു ചിത്രം പകർത്തപ്പെട്ടത്. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഉപചാരപൂർവം ചുംബിക്കുമ്പോൾ അതിനരികിൽ തലതാഴ്ത്തി നിൽക്കുന്ന ട്രംപിന്റെ ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്.

 

ഇതിന്റെ പരിണിതഫലം അനുഭവിക്കാൻ മെലാനിയ തയാറാണോ എന്നതരത്തിലുള്ള പരിഹാസച്ചോദ്യവുമായാണ് വെർച്വൽ ലോകത്ത് ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്. പലമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തതോടെ വലിയ ചർച്ചയ്ക്കും വിവാദത്തിനുമാണ് ആ ചിത്രം വഴിതെളിച്ചത്. എന്നാൽ ചിത്രം വിവാദത്തിനു തിരികൊളുത്തിയതോടെയാണ് ചിത്രത്തെക്കുറിച്ചുള്ള സത്യം വിഡിയോയുടെ രൂപത്തിൽ പുറത്തു വന്നത്.

 

നേതാക്കന്മാർ‌ പരസ്പരം ഉപചാരങ്ങൾ സ്വീകരിക്കുന്നതിന്റെ പൂർണ്ണദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ്.വിവാദങ്ങളും പരിഹാസങ്ങളും അവസാനിച്ചത്. മെലാനിയ ട്രംപ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഉപചാര ചുംബനം നൽകുന്ന അവസരത്തിൽ ട്രംപ് തന്റെ കോട്ട് നേരെയാക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു ഫോട്ടോഗ്രാഫറുടെ കൗതുകക്കണ്ണുകളാണ് ആ നിമിഷത്തെ കാമറയിൽ പകർത്തിയത്. ആ ചിത്രമാണ് വിവാദമായതും.ഓഗസ്റ്റ് 25 ന് ബിയാറിറ്റ്സ് എടുത്ത ചിത്രമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com