ADVERTISEMENT

യുഎസ്ഓപ്പണിൽ ഇതു ടെന്നിസിന്റെ വസന്തകാലം മാത്രമല്ല, പ്രണയത്തിന്റെ പൂക്കാലം കൂടി. പരസ്പരം മൽസരിക്കുന്നില്ലെങ്കിലും പുരുഷ വനിതാ വിഭാഗങ്ങളിൽ മുന്നേറുന്ന രണ്ടു താരങ്ങൾ അവരെ മുന്നോട്ടുനയിക്കുന്നതെന്ന് പ്രണയത്തിന്റെ ശക്തി കൂടിയാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞ് അവർ കോർട്ടിൽ മുന്നോട്ട്. ടെന്നിസിലെ പ്രതാപകിരീടവും ഒപ്പം പ്രണയകിരീടവും ലക്ഷ്യമിട്ടാണ് അവരുടെ സ്വപ്നയാത്ര. 

എലിന സ്വിറ്റോലിനയും ഗെയിൽ മോൺഫിൽസുമാണ് യുഎസ്ഓപ്പണിൽപ്രണയത്തിന്റെ പൂക്കാലം സൃഷ്ടിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ വരെ എത്തനായതാണ് മോൺഫിൽസിന്റെ നേട്ടം. യുക്രെയ്നിൽനിന്നുള്ള സ്വിറ്റോലിന കഴിഞ്ഞ ജൂലൈയിൽ ആദ്യമായി ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ എത്തിയിരുന്നു; വിംബിൾഡണിൽ. ഇപ്പോൾ യുഎസ്ഓപ്പണിൽഅവസാന നാലു പേരിൽ ഒരാളാകാനും കഴിഞ്ഞിരിക്കുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുക്രെയ്ൻ  താരമാണവർ. ബ്രിട്ടന്റെ ജൊഹന്ന കൊന്റയെ 6–4, 6–4 സ്കോറിൽ തോൽപിച്ചായിരുന്നു സ്വപ്നനേട്ടം. കാമുകൻ മോൺഫിൽസിന് ക്വർട്ടറിൽനിന്നു മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ടൂർണമെന്റ് വിജയം തന്നെയാണ്. ഇതു നാലാം തവണയാണ് മോൺഫിൽസ് ക്വാർട്ടറിൽ എത്തുന്നത്.

ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുകയാണ്; പ്രോത്സാഹിപ്പിക്കുകയും. സെമിയിൽ ‍നിന്ന് ഞാൻ മുന്നേറുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മോൺഫിൽസ് പിന്തുണയ്ക്കട്ടെ...– സ്വിറ്റോലിന പറ‍‌ഞ്ഞു. തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞ ഇരുവരും ഒരുമിച്ച് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഒരുലക്ഷത്തോളം പേർ അവരെ പിന്തുടരുന്നുമുണ്ട് സമൂഹമാധ്യമത്തിൽ. ഓസ്ട്രേലിയൻ ഓപണിൽവച്ചാണ് ഇവർ പ്രണയം തുറന്നുപറഞ്ഞു ലോകത്തിന്റെ ശ്രദ്ധ നേടിയത്. 

1999– ഫ്രഞ്ച്ഓപ്പണിൽആന്ദ്രേ മെദ്‍വദെവ് ഫൈനലിൽ ആന്ദ്രേ അഗാസിയോടു തോറ്റതാണ് ഒരു യുക്രേനിയൻ താരത്തിന്റെ ഇതുവരെയുള്ള മികച്ച റെക്കോർഡ്. ഇത്തവണ അതു തിരുത്തിക്കുറിക്കാനാണ് സ്വിറ്റോലിന ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള തന്റെ വിജയത്തിനും നേട്ടത്തിനും അവർ നന്ദി പറയുന്നത് ഫ്രഞ്ച് താരം മോൺഫിൽസിനും. പുരുഷ താരം പിന്തുണച്ചും സഹായിച്ചും തന്നെ മുന്നോട്ടുപോകാൻ ഏറെ സഹായിക്കുന്നുണ്ടെന്നും സ്വിറ്റോലിന പറഞ്ഞു. 

ഞാനിപ്പോൾ ശാന്തയാണ്. വികാരവിക്ഷോഭങ്ങളില്ലാതെ മൽസരങ്ങളെ സമീപിക്കുന്നു. വിജയത്തെയും പരാജയത്തെയും ഒരേ മനസ്സോടെ കാണുന്നു.എന്നാൽ വിജയതൃഷ്ണ നഷ്ടപ്പെട്ടിട്ടുമില്ല– പ്രണയത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സ്വിറ്റോലിന വാചാലയാകുന്നു. 

അദ്ദേഹം എന്നെ മനസ്സിലാക്കുന്നു; ഞാൻ അദ്ദേഹത്തെയും. പരാജയപ്പെട്ടാലും എനിക്കൊരാളുണ്ടെന്നു ചിന്തിക്കുന്നതിൽ ഒരു സുഖമുണ്ട്. അത് ഞങ്ങളിപ്പോൾ അറിയുന്നു. ആസ്വദിക്കുന്നു– സ്വിറ്റോലിനയ്ക്കു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ജീവിതത്തെ മാറ്റിമറിച്ച, ടെന്നിസിനെ സന്തോഷഭരിതമാക്കിയ പ്രണയത്തെക്കുറിച്ച്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com