sections
MORE

പുരുഷന്മാരെക്കുറിച്ചുള്ള ധാരണതെറ്റ്, അമ്മ വിശ്വസിച്ചില്ല; വിവാഹ സ്വപ്നങ്ങൾ പങ്കുവച്ച് ജാൻവി

Sridevi, Janhvi Kapoor
ശ്രീദേവി, ജാൻവി കപൂർ
SHARE

ഒരു കാര്യത്തിൽ അമ്മയ്ക്ക് തന്നെ തീരെ വിശ്വാസമില്ലായിരുന്നുവെന്നും. അതുകൊണ്ട് തനിക്കു പറ്റിയ വരനെ തിരഞ്ഞെടുത്തു നൽകണമെന്ന് അമ്മ ശ്രീദേവി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ജാൻവി കപൂർ. തന്റെ സുഹൃത്തുക്കളെക്കുറിച്ചും ആൺകുട്ടികളെക്കുറിച്ചും വിവാഹ സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ അമ്മയോട് പങ്കുവയ്ക്കുമായിരുന്നുവെന്നും ജാൻവി പറയുന്നു.  ബ്രൈഡ്സ് ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലാണ് വിവാഹ സ്വപ്നങ്ങളെക്കുറിച്ച് ജാൻവി മനസ്സു തുറന്നത്.

'പുരുഷന്മാരെക്കുറിച്ചുള്ള എന്റെ മുൻവിധികളും ധാരണകളും തെറ്റായിരുന്നുവെന്നാണ് അമ്മയുടെ അഭിപ്രായമെന്നും അതുകൊണ്ടു തന്നെ എനിക്കുള്ള വരനെ അമ്മ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞിരുന്നു. അതിനായി അമ്മ പറഞ്ഞ കാരണം ഞാൻ വളരെ വേഗത്തിൽ സ്നേഹിക്കപ്പെടുന്ന പ്രകൃതമാണെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വിശ്വാസമില്ലെന്നും എനിക്ക് പറ്റിയ പങ്കാളിയെ അമ്മ തന്നെ തിരഞ്ഞെടുത്തു നൽകുമെന്നുമാണ്'.

പക്ഷേ മകളുടെ വിവാഹസ്വപ്നങ്ങൾ പൂവണിയും മുൻപേ, മകളുടെ കന്നി ബോളിവുഡ് ചിത്രം പുറത്തു വരുന്നതിനു മുൻപേ ശ്രീ ദേവി ഈ ലോകത്തോടു വിട പറഞ്ഞു. 2018 ഫെബ്രുവരിയിൽ  ആയിരുന്നു അന്ത്യം.

ജീവിത പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ച് ജാൻവി പറയുന്നതിങ്ങനെ :-

'' ഏതുമേഖലയിലാണോ അയാൾ ജോലിചെയ്യുന്നത്. അതിൽ മികവു തെളിയിക്കുകയും അതിനെ പാഷനായി കൊണ്ടു നടക്കുകയും വേണം. എന്നെ എക്സൈറ്റ് ചെയ്യുക്കുന്ന എന്തെങ്കിലും അയാളിലുണ്ടാവണം, അയാളിൽ നിന്ന് എനിക്കെന്തെങ്കിലും പഠിക്കാൻ കഴിയണം. നർമ ബോധം നന്നായിത്തന്നെ വേണം. അതിനേക്കാളെറേ എന്നെ അഗാതമായി പ്രണയിക്കുന്ന ആളായിരിക്കണം.

കരൺ ജോഹർ നിർമിച്ച ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇഷാൻ ഖത്തറിന്റെ നായികയായി അഭിനയിച്ച ആ ചിത്രം പോസിറ്റീവ് പ്രതികരണമാണുണ്ടാക്കിയത്. ബോക്സോഫീസ് ഹിറ്റ് ആയ ചിത്രം സ്ക്രീനിൽ കാണാൻ പക്ഷേ ശ്രീദേവിക്ക് ഭാഗ്യമുണ്ടായില്ല. പക്ഷേ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ മകളുടെ പ്രകടനം വിലയിരുത്താനും വേണ്ട നിർദേശങ്ങൾ നൽകാനും ശ്രീദേവിക്ക് കഴിഞ്ഞിരുന്നു. ഗുഞ്ജൻ സക്സേനയുടെ ബയോപിക്, ദോസ്താന എന്നീ ചിത്രങ്ങളാണ് ജാൻവിയുടെ പുതിയ പ്രൊജക്റ്റുകൾ.ഔദ്യോഗിക ജീവിതത്തേക്കാൾ ജാൻവിയുടെ സ്വകാര്യ ജീവിതമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ജിമ്മിലും എയർപോർട്ടിലുമൊക്കെ താരത്തിന്റെ പിന്നാലെയുണ്ട് പാപ്പരാസികൾ.

വിവാഹം എങ്ങനെയാണ് നടക്കാൻ പോകുന്നത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ജാൻവിയ്ക്കുണ്ട്.

'' യഥാർഥവും എന്നോടു വളരെ അടുപ്പമുള്ളതുമായിരിക്കും അത്. ഒരുപാട് വലിയ ഫാൻസിയായ കാര്യങ്ങളോട് എനിക്ക് താൽപര്യമില്ല. എന്റെ വിവാഹം പരമ്പരാഗത രീതിയിൽ തിരുപ്പതിയിൽ വച്ചായിരിക്കും നടക്കുക. അന്ന് കാഞ്ചീപുരം സാരിയായിരിക്കും ധരിക്കുക. ഞാനൊരുപാടിഷ്ടപ്പെടുന്ന ദക്ഷിണേന്ത്യൻ വിഭവങ്ങളുൾപ്പെടുന്ന സത്കാരമുണ്ടാകും. ഇഡ്‌ലിയും സാമ്പാറും തൈരും ഖീർ ഉണ്ടാകും.''

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA