ഭാര്യയെ ചേർത്തുപിടിച്ചൊരു സെൽഫി; ഏറ്റെടുത്ത് വെർച്വൽ ലോകം

engal elderly couple hold hands, click selfie and win Internet
കൈകൾ കോർത്തു പിടിച്ചും സെൽഫിയെടുത്തും ദുർഗാപൂജ ആഘോഷിക്കുന്ന വയോധിക ദമ്പതികൾ. ചിത്രത്തിന് കടപ്പാട് ഛ ഫെയ്സ്ബുക്ക്
SHARE

അതിസുന്ദരമായൊരു പ്രണയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. പ്രണയത്തിനു പ്രായമില്ലെന്നു പറഞ്ഞുകൊണ്ടാണ് വയോധിക ദമ്പതികളുടെ ചിത്രം പങ്കുവയ്ക്കപ്പെടുന്നത്. ദുർഗാപൂജ ആഘോഷങ്ങൾക്കിടെ പരസ്പരം കൈകൾ കോർത്തുപിടിച്ചു നടക്കുന്ന ദമ്പതികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് അൻജൻ ബാനർജി എന്ന വ്യക്തിയാണ്.

ആഘോഷത്തിലലിഞ്ഞു നടക്കുന്ന ബംഗാളി ദമ്പതികളിലെ പുരുഷൻ അണിഞ്ഞിരിക്കുന്നത് ധോത്തിയും കുർത്തയുമാണ്. സ്ത്രീയാകട്ടെ സാരിയിൽ അതിസുന്ദരിയായിരുന്നു. പരസ്പരം കൈകൾ കോർത്തുപിടിച്ച് ചിലപ്പോഴൊക്കെ സെൽഫിയെടുത്ത് ആഘോഷത്തിന്റെ ഓളങ്ങളിലൊഴുകി നീങ്ങിയ ദമ്പതികളുടെ ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് സമൂഹമാധ്യമങ്ങൾ സ്വീകരിച്ചത്.

ദമ്പതികളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിൽ അൻജൻ പറയുന്നത് ദമ്പതികളുടെ മകൾ വിദേശത്താണെന്നും അവർക്ക് ദുർഗാ പൂജയിൽ പങ്കെടുക്കാനായി നാട്ടിലെത്താൻ കഴിഞ്ഞില്ലെന്നും തുടർന്നാണ് ദമ്പതികൾ തങ്ങളുടേതായ രീതിയിൽ ദുർഗാപൂജ ആഘോഷിക്കാനായി ഇറങ്ങി പുറപ്പെട്ടതെന്നുമാണ്. '' പ്രണയത്തിന് പ്രായമില്ല. പരസ്പരം സന്തോഷിപ്പിക്കാനും നന്നായിനോക്കാനും താൽപര്യമുള്ള രണ്ട് ആത്മാക്കൾ മാത്രം മതി'' എന്നർഥം വരുന്ന ബംഗാളി തലക്കെട്ടോടെയാണ് അൻജൻ പോസ്റ്റ് പങ്കുവച്ചത്.

ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായാണ് വെർച്വൽ ലോകത്ത് ഈ ചിത്രം പങ്കുവയ്ക്കപ്പെടുന്നത്.

English Summary : Bengal elderly couple, Viral Photo, Durga Puja

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA