രൺവീറിനെ പ്രണയിക്കാൻ കാരണമിതാണ്; മനസ്സു തുറന്ന് ദീപിക

Ranveer Singh, Deepika Padukone
രൺവീർ സിങ്, ദീപിക പദുക്കോൺ
SHARE

ബിടൗണിലെ ഏറ്റവും പവർഫുൾ സെലിബ്രിറ്റി കപ്പിൾ എന്നാണ് രൺവീർ–ദീപിക ജോഡി അറിയപ്പെടുന്നത്. ആറു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്. വിവാഹശേഷവും ഇരുവരും ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിക്കുന്നുണ്ട്.

രൺവീർ സിങ്ങിനോട് ഇഷ്ടം തോന്നാനുള്ള കാരണത്തെപ്പറ്റിയും അദ്ദേഹത്തെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചതിനെപ്പറ്റിയും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദീപിക തുറന്നു പറഞ്ഞിരുന്നു.

വികാരങ്ങളോട് സത്യസന്ധത പുലർത്തുന്ന ആളാണ് രൺവീറെന്നും മനസ്സിലുള്ള വികാരങ്ങൾ യാതൊരു മറയുമില്ലാതെ സത്യസന്ധമായിത്തന്നെ പ്രകടിപ്പിക്കാറുണ്ടെന്നും ദീപിക പറയുന്നു. രൺവീറിന്റെ ആ സത്യസന്ധതയാണ് അദ്ദേഹത്തിലേക്ക് തന്നെ അടുപ്പിച്ചതെന്ന് ദീപിക പറയുന്നു. ബന്ധങ്ങളിൽ സുതാര്യത കാത്തു സൂക്ഷിക്കുന്നതും തങ്ങളുടെ പ്രണയ ജീവിതം സുന്ദരമായി മുന്നോട്ടു പോകാനുള്ള കാരണങ്ങളിലൊന്നായി ദീപിക പറയുന്നു. ആറുവർഷത്തിനിടയിൽ കരിയറിന്റെയും ജീവിതത്തിന്റെയും ഏതു പൊസിഷനിലായിരിക്കുമ്പോഴും ഒരുപോലെ മാത്രമേ രൺവീർ തന്നോടു പെരുമാറിയിട്ടുള്ളെന്നും ദീപിക പറയുന്നു. പരസ്പരം നൽകുന്ന കരുതലും ദാമ്പത്യത്തിന്റെ വിജയകാരണമായി ദീപിക പറയുന്നു.

83 എന്ന ചിത്രമാണ് ഇരുവരുടെയുമായി ഇനി പുറത്തു വരാനുള്ളത്. കപിൽദേവിന്റെ വേഷമാണ് ചിത്രത്തിൽ രൺവീർ അവതരിപ്പിക്കുന്നത്. കപിൽ ദേവിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത് ദീപികയാണ്. 1983 ലെ ഇന്ത്യയുടെ ലോകകപ് വിജയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA