ADVERTISEMENT

മകളും അഭിനേത്രിയുമായ സാറ അലീഖാന് അച്ഛനും ബോളിവുഡ് താരവുമായ സെയ്ഫ് അലീഖാന് നൽകാനുള്ളത് രണ്ട് ഉപദേശങ്ങളാണ്. ഒരു അഭിമുഖത്തിൽ മകൾക്ക് എന്തു ഉപദേശമാണ് നൽകാറുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സെയ്ഫ് അലീഖാൻ.

''ഞാൻ എപ്പോഴും അവളോടു പറയാറുള്ളത് ഒരു താരമാണ് എന്നതിൽ ഫോക്കസ് ചെയ്യാതെ അഭിനയത്തിൽ ഫോക്കസ് ചെയ്യാനാണ്. അവളായിരിക്കാൻ ശ്രദ്ധിക്കുക എന്നും പറയാറുണ്ട്''. പ്രശസ്തനാകുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നാണ് 49കാരനായ സെയ്ഫ് പറയുന്നത്. പ്രശസ്തി പലകാര്യങ്ങൾക്കും തടസ്സമാകുമെന്നും നഗരത്തിൽക്കൂടി സ്വതന്ത്രമായി സ‍ഞ്ചരിക്കുന്നതിനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിനും തടസ്സമാകുമെന്ന് താരം പറയുന്നു.

താനൊരു സ്ലോ ലേണറാണെന്നും , അഭിനയവും ജീവിതവും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തിൽ മരണത്തെക്കുറിച്ച് ചർച്ച ചെയ്യാനും താരം മടിച്ചില്ല. എല്ലാവരും ഒരു ദിവസം മരിക്കുമെന്നും അതുകൊണ്ടാണ് കല എന്നു പറയുന്നതിന് മഹത്വം കൂടുന്നതെന്നും നല്ല നിമിഷങ്ങളും, ചിന്തകളും, കഥകളുമെല്ലാം കാലത്തിനതീതമാണെന്നും, എന്നെന്നും നിലനിൽക്കുന്ന എന്തൊക്കെയോ ചെയ്തതിനു ശേഷമാണ് മരിക്കുന്നത് എന്ന ചിന്ത മനസ്സിലവശേഷിപ്പിക്കാൻ കലയ്ക്ക് ആകുമെന്നും അദ്ദേഹം പറയുന്നു.

അച്ഛന്റെ വാക്കുകൾ മുഖവിലക്കെടുക്കുന്ന ആളാണെന്ന് സാറ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ബോളിവുഡ് താരമായ സെയ്ഫ് അലീഖാന്റെയും മുൻ ഭാര്യ അമൃത സിങ്ങിന്റെയും മകളായ സാറ അഭിനയ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെപ്പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ :-

'' കേദാർ നാഥ് എന്ന ചിത്രത്തിന്റെ സമയത്തു തന്നെ വളരെ ക്രേസിയായാണ് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ അതിന്റെ പ്രമോഷൻ പരിപാടിയുമായി ഞാൻ തിരക്കിലായി. അപ്പോഴേക്കും സിംബ എന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറുകളും പുറത്തു വരാൻ തുടങ്ങിയിരുന്നു. അങ്ങനെ നോക്കുമ്പോൾ എല്ലാം വളരെപ്പെട്ടന്നാണ് നടന്നത്.

കാര്യങ്ങളിങ്ങനെ വളരെവേഗത്തിൽ മുന്നോട്ടു പോകുമ്പോൾ ചെയ്യാനുള്ള ജോലിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ജീവിതത്തിലെ ഒഴുക്കിലങ്ങനെ പെയ്ക്കൊണ്ടിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടുന്നതിനെക്കുറിച്ചൊക്കെ ഉത്തമ ബോധ്യമുണ്ട്.പക്ഷേ ആ ശ്രദ്ധയെ അഭിനന്ദനമായാണ് ഞാൻ കണക്കാക്കുന്നത്. ഒരു ദിവസം അവസാനിപ്പിക്കുമ്പോൾ വീട്ടുകാരുടെയടുത്തേക്ക് ഞാൻ മടങ്ങുന്നത് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായിട്ടാണ്. ലഭിക്കുന്ന അഭിനന്ദനങ്ങളിൽ സന്തോഷമുണ്ട്, പക്ഷേ അതൊന്നും തലയിൽക്കയറ്റിവയ്ക്കാതെ സാധാരണക്കാരിയായി ജീവിക്കാനാണ് ശ്രമിക്കുന്നത്.''

English Summary : Saif Ali Khan advises Sara Ali Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com