ADVERTISEMENT

തനിച്ച് വീട്ടിലിരിക്കുമ്പോൾ കേൾക്കുന്ന ചെറിയ അനക്കങ്ങളും തട്ടും മുട്ടും ഭയപ്പെടുത്താറുണ്ടോ?. അപ്പോൾ വീട്ടിൽ ഒരു പ്രേതമുണ്ടെന്നുറപ്പിച്ച് ആ രാത്രി മുഴുവൻ ആ വീട്ടിൽ കഴിയേണ്ടി വന്ന ഒരു യുവതിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ആ ഭയാനകമായ രാത്രിയെക്കുറിച്ചും അതിനുശേഷമുണ്ടായ രസകരമായ ട്വിസ്റ്റിനെക്കുറിച്ചും മരിറ്റ്സ എലിസബത്ത് എന്ന യുവതി ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവച്ചത്.

തൊട്ടിലിൽ കിടന്നുറങ്ങുന്ന മകനൊപ്പം കിടക്കുന്ന കുഞ്ഞു പ്രേതം ഒരു രാത്രിമുഴുവൻ തന്റെ ഉറക്കം കളഞ്ഞതിനെക്കുറിച്ചും മനപൂർവമല്ലെങ്കിൽപ്പോലും അത്തരമൊരു സാഹചര്യമൊരുക്കിയ ഭർത്താവിനെ കൊല്ലാനാണ് സത്യമറിഞ്ഞ ശേഷം തനിക്ക് തോന്നിയതെന്നും തമാശയായി പറഞ്ഞുകൊണ്ട് സംഭവത്തെക്കുറിച്ച് മരിറ്റ്സ വിവരിക്കുന്നതിങ്ങനെ :-

'' കഴിഞ്ഞ രാത്രിയിൽ എനിക്കൊരു കാര്യം ഉറപ്പായിരുന്നു. തൊട്ടിലിൽ എന്റെ കുഞ്ഞിനൊപ്പം ഒരു കുഞ്ഞുപ്രേതം കൂടി ഉറങ്ങുന്നുണ്ടെന്ന്. ആ വിചിത്രമായ കാഴ്ചക്കു ശേഷം ഉറങ്ങാൻ കഴിയാതെ, മകനുറങ്ങുന്ന മുറിയിൽ ഒരു ഫ്ലാഷ്‌ലൈറ്റുമായി ഇഴഞ്ഞു നീങ്ങുകയായിരുന്നു ഞാൻ''.

''നേരെ വെളുത്തപ്പോഴാണ് ട്വിസ്റ്റ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനായി ഞാൻ ചെറിയ ഒരു അന്വേഷണം നടത്തി. കുഞ്ഞിന്റെ ഷീറ്റ് മാറ്റിയ സമയത്ത് ഭർത്താവിനു പറ്റിയ ഒരു അബദ്ധമാണ് എന്നെ ഒരു രാത്രി മുഴുവൻ പേടിപ്പിച്ചത്. അതറിഞ്ഞപ്പോൾ എനിക്കദ്ദേഹത്തെ കൊല്ലാനുള്ള ദേഷ്യം വന്നു. ഒരു കുഞ്ഞുവാവയുടെ പടമുള്ള മാട്രസിന്റെ ലേബൽ കണ്ടാണ് അതിനെ പ്രേതശിശുവായി തെറ്റിദ്ധരിച്ചത്''.

സിസിടിവി ദൃശ്യങ്ങളിലൂടെ കുഞ്ഞിന്റെ തൊട്ടിലിനുള്ളിലെ ദൃശ്യങ്ങൾ കണ്ടപ്പോൾ പ്രേതമായി തെറ്റിദ്ധരിച്ച ചിത്രവും, മാട്രസ്സിലെ ലേബൽ ചിത്രവും പങ്കുവച്ചുകൊണ്ടാണ് യുവതി ഫെയ്സ്ബുക്കിൽ പ്രേതകഥയുടെ കെട്ടഴിച്ചത്. യുവതി പങ്കുവച്ച ആദ്യത്തെ ചിത്രം കണ്ടാൽ ആരും അതിനെ പ്രേതശിശുവായി തെറ്റിദ്ധരിക്കുമെന്നാണ് യുവതിയുടെ പ്രേതകഥ വായിച്ച പലരും പ്രതികരിച്ചത്.

English Summary : Mother sees ghost sleeping next to her baby on CCTV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com