sections
MORE

ഐശ്വര്യയുടെ പിറന്നാളാഘോഷം ഇത്തവണ ഇറ്റലിയിൽ; കാരണമിതാണ്

Aishwarya Rai With Family
ഐശ്വര്യ റായ് കുടുംബത്തോടൊപ്പം
SHARE

മുൻലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് ബച്ചൻ ഇക്കുറി പിറന്നാൾ ആഘോഷിക്കുക ഇറ്റലിയിൽ. കുടുംബത്തിലെ ദീപാവലി ആഘോഷത്തിൽ ആതിഥേയയുടെ റോൾ ഭംഗിയായി നിർവഹിച്ച ശേഷമാണ് താരം ഭർത്താവിനും മകൾക്കുമൊക്കും ഇറ്റലിയിലേക്ക് പറന്നത്. 

നവംബർ ഒന്നിനാണ് താരത്തിന്റെ പിറന്നാൾ. ഒരാഴ്ച നീളുന്ന ഹോളിഡേ സെലിബ്രേഷനാണ് ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് പ്ലാൻ ചെയ്തിരിക്കുന്നത്. ബിസിനസ്സും സന്തോഷവും ഒരുമിച്ചെത്തിയതിന്റെ ആഘോഷത്തിലാണ് കുടുംബം. സ്വിസ് വാച്ച് ബ്രാൻഡുമായി ഐശ്വര്യ കൈകോർത്തിട്ട് 20 വർഷമായതിന്റെ ആഘോഷം ഒക്ടോബർ 30 ന് ഇറ്റാലിയൻ തലസ്ഥാനത്ത് നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കണമെന്നുള്ള ഉദ്ദേശം കൂടി ഈ ട്രിപ്പിനു പിന്നിലുണ്ട്.

സ്വിസ് വാച്ച് ബ്രാൻഡ് ഒഫിഷ്യൽസ് ഐശ്വര്യയ്ക്കു വേണ്ടി പ്രത്യേക പിറന്നാൾ പാർട്ടി ഒരുക്കിയിട്ടുണ്ട്. അതിനു ശേഷം ഐശ്വര്യയും കുടുംബവും റോമിലെ വത്തിക്കാൻ സിറ്റിയിലടക്കം ചുറ്റിയടിക്കുമെന്നും അവരോടടുത്തവൃത്തങ്ങൾ പറയുന്നു.  കഴിഞ്ഞ വർഷം ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ അഭിഷേക്  മുംബൈയിലൊരു സർപ്രൈസ് പാർട്ടിയൊരുക്കിയിരുന്നു. 

മണിരത്നം ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി പ്രത്യക്ഷപ്പെടാൻ പോകുന്നത്. ചിത്രത്തിൽ താരം ഡബിൾ റോളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അജയ് ദേവ്‌ഗൺ നിർമ്മിക്കുന്ന ബിഗ് ബുൾ എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചൻ അഭിനയിക്കാൻ പോകുന്നത്.

English Summary : Aishwarya Rai Bachchan Planning Roman Vacay for Her 46th Birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA