ADVERTISEMENT

രണ്ടു വർഷമായി താനും ഭർത്താവും ഒരു കാര്യത്തിനായി അലയുകയാണെന്നും ഒരു പെൺകുഞ്ഞിനെ തേടിയാണ് തങ്ങളുടെ അലച്ചിലെന്നും വെളിപ്പെടുത്തി ബോളിവുഡ്താരം മന്ദിരാബേദി. എട്ടു വയസ്സുകാരനായ മകന് കൂട്ടായി ഒരു അനിയത്തി വാവയെ ദത്തെടുക്കാൻ പോവുകയാണെന്നും അവൾക്കിടാനുള്ള പേരുപോലും തങ്ങൾ കണ്ടുവച്ചിട്ടുണ്ടെന്നും മന്ദിര പറയുന്നു.

മന്ദിരയും ഭർത്താവ് രാജ് കൗശലും ചേർന്നന്വേഷിക്കുന്നത് രണ്ടരവയസ്സിനും നാലു വയസ്സിനും ഇടയിലുള്ള പെൺകുട്ടികളെയാണ്. താര എന്ന പേരാണ് മകൾക്കിടാനായി തങ്ങൾ കണ്ടുവച്ചിരിക്കുന്നതെന്നും മന്ദിര പറയുന്നു. രണ്ട് വർഷം മുൻപ് സെൻട്രൽ ഫോർ അഡോപ്ഷൻ ഏജൻസിയിൽ തങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും  നിർഭാഗ്യവശാൽ ഇതുവരെ അക്കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ലെന്നും മന്ദിര പറയുന്നു. അധികൃതരുടെ പക്കൽ നിന്ന് അനുകൂല തീരുമാനം ലഭിക്കാനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അങ്ങനെ ഒരു പുതിയ അതിഥിയെക്കൂടി വരവേൽക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളുടെ കുടുംബമെന്നും അവർ പറയുന്നു.

അമ്മയായതോടെ താൻ കുറച്ചകൂടി നല്ലൊരു വ്യക്തിയായതായി തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ട് മന്ദിര വിശദീകരിച്ചതിങ്ങനെ :- 

'' ഇതുവരെ ജീവിതത്തിൽ സംഭവിച്ചതിൽ വച്ച് ഏറ്റവും നല്ലൊരു കാര്യമാണ് അമ്മയായത്. എന്റെ മകനിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.ചിലപ്പോഴൊക്കെ ഒരുപാടു ബുദ്ധിയുള്ള മുതിർന്നയാളെപ്പോലെയാകും അവൻ സംസാരിക്കുക. അമ്മേ സ്നേഹിക്കുക എന്ന വികാരത്തെ ഞാൻ സ്നേഹിക്കുന്നുവെന്നൊക്കെ അവൻ പറയാറുണ്ട്''.

അമ്മയായ ശേഷം തന്റെ അച്ഛനമ്മമാരോടുള്ള മനോഭാവത്തിൽ വരെ നല്ല മാറ്റങ്ങളുണ്ടായെന്നും മന്ദിര പറയുന്നു :-

'' നിങ്ങൾ ഒരു രക്ഷകർത്താവാകുമ്പോൾ മാത്രമാണ് നിങ്ങൾക്ക് രക്ഷകർതിത്വത്തിന്റെ മറ്റൊരു വശം മനസ്സിലാകുക. ഞാൻ എന്റെ മകനെ ഉപാധികളില്ലാതെ സ്നേഹിക്കുമ്പോൾ എനിക്ക് മനസ്സിലായിട്ടുണ്ട് എന്റെ അച്ഛനമ്മമാർ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്. അതെന്നെ അവരെ കൂടുതൽ സ്നേഹിക്കാനും ബഹുമാനിക്കാനും പ്രേരിപ്പിക്കുന്നുണ്ട്''.

ഏറ്റവുമൊടുവിൽ ശ്രദ്ധാകപൂറിനും പ്രഭാസിനുമൊപ്പം സാഹോ എന്ന ചിത്രത്തിലഭിനയിച്ച മന്ദിരയെ ജീവിതവും ജോലിയും ബാലൻസ് ചെയ്തുകൊണ്ടു പോകുന്ന കാര്യത്തിൽ പലരും അഭിനന്ദിക്കാറുണ്ട്. അതിനെക്കുറിച്ച് മന്ദിര പറയുന്നതിങ്ങനെ :- 

'' ഞാൻ മുംബൈയിലുള്ളപ്പോൾ കുഞ്ഞിനെ സ്കൂളിൽ വിടുന്നതും വിളിച്ചു കൊണ്ടു വരുന്നതും ഞാനാണ്. ആ സമയത്തിനകം ഞാനെന്റെ ജോലികളെല്ലാം ചെയ്തു തീർക്കും. ടൗണിലില്ലാത്തപ്പോൾ ആഴ്ചയിൽ ഒരു രണ്ടു മൂന്നു പ്രാവശ്യമൊക്കെ യാത്രവേണ്ടി വരും. ആ സമയത്തൊക്കെ രാജ് എന്റെ റോൾ ഏറ്റെടുക്കും. അവനെ ഒരിക്കലും ഒറ്റക്കാക്കില്ല എന്നു ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയാണ് എല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകുന്നത്.

English Summary : Mandira Bedi has been trying to adopt a girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com