ADVERTISEMENT

രാജകുടുംബമെന്ന ഭാവം വാക്കിലോ നോക്കിലോ ഇല്ലാതെ, മനസ്സും ശരീരവും നിറയെ അമ്മ ഭാവം മാത്രമുള്ള മേഗൻ മാർക്കിളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സാധാരണക്കാരായ അമ്മമാരെപ്പോലെ പരിചയപ്പെടുന്നവരോടെല്ലാം കുഞ്ഞു രാജകുമാരന്റെ വിശേഷങ്ങൾ മാത്രമാണ് മേഗൻ മാർക്കിളിനു പങ്കുവയ്ക്കാനുള്ളത്.

മേഗൻമാർക്കിൾ മാത്രമല്ല, കുഞ്ഞ് ആർച്ചിയുടെ അച്ഛൻ ഹാരി രാജകുമാരനും വാചാലനാകുന്നത് കുടുംബത്തെക്കുറിച്ചാണ്. മിലിട്ടറി കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സക്സസ് ഡ്യൂക്കും ഡച്ചസും സാധാരണക്കാരായ അച്ഛനമ്മമാരായി മാറിയത്.

കുഞ്ഞതിഥിയുമൊത്തു ചെലവഴിച്ച ആറുമാസത്തെക്കുറിച്ചും കുഞ്ഞു വാവയ്ക്ക് പാൽപ്പല്ലു വന്നതിനെക്കുറിച്ചുമൊക്കെയാണ് മിലിട്ടറി കുടുംബങ്ങളിലെ കുഞ്ഞുങ്ങളോടു സംവദിക്കവെ മേഗൻ മാർക്കിൾ കുടുംബ വിശേഷം പങ്കുവച്ചത്.

കമ്യൂണിറ്റി സെന്ററിനു പുറത്ത് കുട്ടികളുമായി സംവദിക്കുന്ന മേഗൻ മാർക്കിളിന്റെ വിഡിയോയിലൊന്നിൽ മേഗൻ പറയുന്നതിങ്ങനെ :-

''നിങ്ങളുടെ നല്ല പല്ലുകളിലേക്കു നോക്കൂ... ആർച്ചിക്കും രണ്ട് പല്ലുകൾ വന്നിട്ടുണ്ട്... രണ്ടു കുഞ്ഞരിപ്പല്ലുകൾ'' എന്നു പറഞ്ഞുകൊണ്ടാണ് തന്റെ താഴത്തെ വരിയിലെ പല്ലുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ആർച്ചിക്ക് കുഞ്ഞരിപ്പല്ലുകൾ വന്ന കാര്യം മേഗൻ കുട്ടികളോട് പറഞ്ഞത്.

മിലിട്ടറി കുടുംബങ്ങളുടെ സേവനങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും അവരോടു നന്ദി പറയുകയും ചെയ്ത ഹാരി രാജകുമാരൻ കുടുംബത്തിൽ നിന്ന് ഏറെക്കാലം വിട്ടു നിൽക്കേണ്ടി വരുന്ന സൈനികരെക്കുറിച്ച് വികാരാധീനനായി സംസാരിക്കുകയും ചെയ്തു. '' എനിക്കത് സങ്കൽപിക്കാൻ പോലുമാകുന്നില്ല, വളരെപ്പെട്ടെന്ന് അവർക്ക് മാറ്റം സംഭവിക്കുമ്പോൾ അത് മിസ് ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച്.... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com