ADVERTISEMENT

അമ്മയ്ക്ക് വരനെത്തേടി ഒരു മകൾ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റ് തരംഗമായത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വീണ്ടുമൊരു പെൺകുട്ടി അമ്മയ്ക്ക് വിവാഹാലോചനയുമായി മുന്നോട്ടു നീങ്ങുന്നത്. അസ്ത വർമ എന്ന നിയമ വിദ്യാർഥിനി 50 വയസ്സുകാരിയായ അമ്മയ്ക്ക് വരനെ തേടിക്കൊണ്ട് ദിവസങ്ങൾക്ക് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. അസ്തയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇപ്പോൾ മോഹിനി എന്ന പെൺകുട്ടിയും തന്റെ അമ്മയ്ക്ക് വിവാഹമാലോചിക്കുകയാണ്.

അസ്തയെ ടാഗ് ചെയ്തുകൊണ്ടാണ് മോഹിനി 56കാരിയായ അമ്മയുടെ വിവാഹക്കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ''55 നും 60 വയസ്സിനും ഇടയിൽ പ്രായമുള്ള, സിഗരറ്റ് വലിക്കാത്ത, മദ്യപിക്കാത്ത സ്നേഹമുള്ള പുരുഷനെ, മക്കളെ സ്നേഹിക്കാൻ കഴിയുന്ന പങ്കാളിയെ തേടുന്ന അച്ഛനെ തേടുന്നു''വെന്നു പറഞ്ഞു കൊണ്ടാണ് തനിക്ക് പ്രചോദനം നൽകിയത് അസ്താ വർമ്മയാണെന്നു വെളിപ്പെടുത്തിക്കൊണ്ട് മോഹിനി ട്വീറ്റ് ചെയ്തത്.

നാനൂറിലധികം ലൈക്കുകളും 130 ലധികം റീ ട്വീറ്റുകളുമായി വെർച്വൽ ലോകത്ത് തരംഗമാണ് മോഹിനിയുടെ ട്വീറ്റ്. ഒരു ജന്മം മുഴുവൻ മക്കൾക്കുവേണ്ടി ത്യാഗം സഹിച്ച അമ്മയ്ക്ക് ഇപ്പോൾ മോറൽ സപ്പോർട്ടിന് ഒരു പങ്കാളിയെ ആവശ്യമുണ്ടെന്നും മോഹിനി വ്യക്തമാക്കുന്നുണ്ട്. അമ്മയ്ക്ക് സ്നേഹം നൽകാൻ കഴിയുന്ന ഒരു പങ്കാളിയെ ലഭിക്കട്ടെയെന്നു പറഞ്ഞ് ആളുകൾ അമ്മയ്ക്കും മകൾക്കും ആശംസകൾ അറിയിക്കുന്നുണ്ട്.

ഈ പെൺമക്കൾക്ക് അമ്മമാർക്കനുയോജ്യരായ വരന്മാരെ കണ്ടെത്താൻ കഴിയട്ടെ എന്ന പ്രാർഥനയോടെ ഇവരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർ പുനർ വിവാഹത്തെക്കുറിച്ചുള്ള മാറുന്ന ചിന്താഗതിയെ സ്വാഗതം ചെയ്യുന്ന പുതിയ തലമുറയെ വാനോളം പുകഴ്ത്തുന്നുമുണ്ട്. 

English Summary : Daughter Seeks Groom For Her Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com