ADVERTISEMENT

അമ്മയാകുന്നത് സന്തോഷമുള്ള കാര്യമാണ്. നവജാതശിശുവിനെ സാക്ഷിയാക്കി ഇഷ്ടപ്പെട്ട ജോലിയില്‍ പ്രവേശിക്കുന്നത് ഇരട്ടിമധുരവുമാണ്. അപൂര്‍വം പേര്‍ക്കു മാത്രം ലഭിക്കുന്ന അനുഗ്രഹം. സമൂഹമാധ്യമങ്ങളിള്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വിഡിയോ അത്തരത്തിലൊന്നാണ്. സന്തോഷത്തിനൊപ്പം സ്നേഹവും കാരുണ്യവും പകരുന്നത്. ഒരു യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവരുടെ സമീപത്ത് നിന്ന് സത്യപ്രതിജ്ഞാ വാചകം പറഞ്ഞുകൊടുക്കുന്ന ജഡ്ജിയുടെ കയ്യില്‍ യുവതിയുടെ നവജാതശിശു. 

വാഷിങ്ടണിലെ ഒരു കോടതിയിലെ ജഡ്ജിയായ റിച്ചാര്‍ഡ് ഡിന്‍കിസ് ആണ് യുവതിയുടെ കുട്ടിയെ ഒരു കയ്യിലെടുത്ത് മറുകയ്യില്‍ പിടിച്ച പേപ്പറില്‍ നോക്കി സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ജൂലിയാന ലാമര്‍ എന്നാണ് സത്യവാചകം ചൊല്ലി അഭിഭാഷക വൃത്തിയിലേക്കു കടക്കുന്ന യുവതിയുടെ പേര്. ലാമറുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സഹപാഠി വീണ്ടും ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞതും നിമഷങ്ങള്‍ക്കകം വൈറലായതും. ഇതിനോടകം ഏഴു ലക്ഷത്തോളം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. 

അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്ന ലാമര്‍ കുട്ടിയെ എടുത്തുകൊണ്ടുനില്‍ക്കുന്നതു കണ്ട ജഡ്ജി ഡിന്‍കിസാണ് ജീവിതത്തിലെ സുന്ദര നിമിഷത്തിനു സാക്ഷിയാകാന്‍ കുട്ടിയെക്കൂടി അനുവദിക്കാം എന്ന ആശയം മുന്നോട്ടുവച്ച്. അദ്ദേഹം തന്നെ കുട്ടിയെ കയ്യിലെടുക്കുകയും ചെയ്തു. മുന്‍പ് ഡിന്‍കിസിനു കീഴില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിട്ടുണ്ട് ലാമര്‍. ഗര്‍ഭിണിയായിരിക്കുമ്പോഴാണ് പഠനം പൂര്‍ത്തിയാക്കിയതും. സ്ത്രീ പുരുഷ തുല്യതയുടെ മഹത്തായ നിമിഷമാണ് വിഡിയോ മുന്നോട്ടുവയ്ക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സ്ത്രീത്വത്തെയും മാതൃത്വത്തെയും ഇതിലും നന്നായി ആദരിക്കാനാവില്ലെന്നും. 

English Summary : where a lady is being sworn in as a lawyer while the judge holds her baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com