ADVERTISEMENT

തികഞ്ഞ അഭിനേതാവ് മാത്രമല്ല, രസികനായ അവതാരകൻ കൂടിയാണ് താനെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. 'കോൻ ബനേഗ ക്രോർപതി' എന്ന ഷോയിലാണ് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തമാശ പറഞ്ഞ് ബച്ചൻ മൽസരാർഥികളെയും കാണികളെയും രസിപ്പിച്ചത്.

മൽസരാർഥിയുമായുള്ള സംസാരത്തിനിടെ പങ്കാളിയുമായുള്ള ഉയരവ്യത്യാസത്തിന്റെ കാര്യം ചർച്ച ചെയ്യുമ്പോഴാണ് ബിഗ്ബി താനും ഭാര്യയും തമ്മിലുള്ള ഉയരവ്യത്യാസത്തെക്കുറിച്ച് സംസാരിച്ചതും ജയാ ബച്ചനെ കളിയാക്കിയതും.

ചന്ദൻ കുമാർ എന്ന മൽസരാർഥിയെ പരിചയപ്പെടുത്തുമ്പോഴാണ് പങ്കാളിയുമായുള്ള ഉയര വ്യത്യാസം സംസാരവിഷയമായത്. ചന്ദൻ കുമാർ ഉടൻ തന്നെ വിവാഹിതനാകുമെന്നും ഉയരം നോക്കിയാണ് അദ്ദേഹം പങ്കാളിയെ തെരഞ്ഞെടുത്തത് എന്നുമായിരുന്നു ബച്ചന്റെ പ്രസ്താവന. പങ്കാളിയുമായുള്ള ഉയരവ്യത്യാസത്തെക്കുറിച്ച് ഉപദേശം തരാനൊന്നും താൻ ആളല്ലെന്ന് ഭാര്യ ജയാബച്ചനും താനുമായുള്ള ഉയരവ്യത്യാസം ഉദാഹരണമാക്കി പറഞ്ഞ അദ്ദേഹം ഇതിന്റെ തിക്തഫലം വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു.

English Summary : Amitabh Bachchan joked talked about wife Jaya Bachchan’s height

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com