ADVERTISEMENT

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സ്നേഹനിര്‍ഭരമായ ഒരു ചിത്രവുമായി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി. അമ്മയോടൊപ്പമുള്ള ചിത്രമാണ് മിമി പങ്കുവച്ചിരിക്കുന്നത്. പാര്‍ലമെന്റ് സെഷന്റെ ആദ്യ ദിവസം അമ്മയ്ക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് തപ്ഷി ചക്രബര്‍ത്തിക്കൊപ്പമുള്ള ചിത്രം മിമി പോസ്റ്റ് ചെയ്തത്. നേവി ബ്ലൂ കുര്‍ത്ത ധരിച്ച 30 വയസ്സുകാരി മിമിയും പിങ്ക് വസ്ത്രത്തില്‍ തപ്ഷിയും ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടു. 

മനോഹരം, സുന്ദരം എന്നൊക്കെയുള്ള കമന്റുകളുമായി ആയിരങ്ങളാണ് ചിത്രത്തെ വരവേറ്റത്. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കം ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി. ബംഗാളി സിനിമയിലെ പ്രശസ്ത നടിയായ മിമി ചക്രബര്‍ത്തി ജാദവ്പൂരില്‍നിന്നാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

യാഥാസ്ഥിതിക വേഷങ്ങള്‍ക്കു പകരം മോഡേണ്‍ വേഷങ്ങളിലാണ് മിമിയും ബംഗാളില്‍ നിന്നുള്ള മറ്റൊരു പാര്‍ലമെന്റ് അംഗമായ നുസ്രത് ജഹാനും പാര്‍ലമെന്റില്‍ എത്തുന്നത്. വ്യത്യസ്ത വേഷങ്ങളുടെ പേരില്‍ രണ്ടുപേരും ഓണ്‍ലൈന്‍ ലോകത്ത് ട്രോളുകള്‍ക്കും ഇരയായിരുന്നു. 

സെപ്റ്റംബറില്‍ കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മിമിയുടെയും നുസ്രത്തിന്റെയും വിഡിയോയും വൈറലായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 13 നാണ് അവസാനിക്കുക. 

English Summary : MP Mimi Chakraborty's Parliament Pic With Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com