ADVERTISEMENT

ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകൾ എന്ന് 84 വയസ്സുകാരിയെ വിശേഷിപ്പിച്ചുകൊണ്ടാണ് മാധ്യമങ്ങൾ ആ സുന്ദര ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. ഒരു അമ്മയും മകളും തമ്മിൽ സ്നേഹം പങ്കിടുന്നതിന്റെ നിഷ്കളങ്കതയുടെ നിമിഷങ്ങൾ നിറഞ്ഞ സ്നേഹത്തോടെയാണ് വെർച്വൽ ലോകത്തിൽ പങ്കുവയ്ക്കപ്പെടുന്നത്.

പീപ്പിൾസ് ഡെയ്‌ലി ചൈനയുടെ ട്വിറ്റർ പേജിൽ നവംബർ 19 ന് പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ 1.2 മില്യണിലധികം പ്രാവശ്യം ആളുകൾ കണ്ടു കഴിഞ്ഞു. 3700 ൽ അധികം ലൈക്കുകളും 970 ൽ അധികം കമന്റുകളുമായി ദൃശ്യങ്ങൾ ഇപ്പോഴും പങ്കുവയ്ക്കപ്പെടുന്നു.

ഒരു വിവാഹാഘോഷത്തിൽ പങ്കെടുത്തപ്പോൾ കിട്ടിയ മിഠായി 107 വയസ്സുകാരിയായ അമ്മ കീശയിൽ സൂക്ഷിക്കുകയും മകളെ കണ്ടപ്പോൾ കീശയിൽ നിന്ന് ആ മിഠായിത്തുണ്ടെടുത്ത് മകൾക്കു നീട്ടുന്നതും, നിറപുഞ്ചിരിയോടെ 84 വയസ്സുകാരിയായ മകൾ അത് സ്വീകരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

അമ്മ മിഠായി നൽകിയപ്പോൾ 84 വയസ്സിലും മകളുടെ മുഖത്തു വിരിഞ്ഞ ശിശുസഹജമായ പുഞ്ചിരിയെക്കുറിച്ചാണ്ദൃശ്യങ്ങൾ കണ്ട പല ട്വിറ്റർ ഉപയോക്താക്കളും ചർ‌ച്ച ചെയ്തത്. എന്തു കിട്ടിയാലും അത് മക്കൾക്ക് പങ്കുവയ്ക്കാൻ ഒരു പ്രായത്തിലും അമ്മമാർക്ക് മടിയില്ല എന്നാണ് മറ്റുചിലരുടെ അഭിപ്രായം. അമ്മയുടെയും മകളുടെയും ദൃശ്യങ്ങൾ ഹൃദയം കീഴടക്കിയെന്നും ഇരുവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഭൂരിപക്ഷവും ഈ മനോഹരദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്.

English Summery : 107-year-old mother gives candy to 84-year-old daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com