sections
MORE

ഭർത്താവ് ആൺകുഞ്ഞിനെ ആഗ്രഹിച്ചു, 11 വട്ടം ജനിച്ചത് പെൺകുഞ്ഞുങ്ങൾ; ഒടുവിൽ

Baby Boy
പ്രതീകാത്മക ചിത്രം
SHARE

ആൺതരിയെ മോഹിച്ച ഭർത്താവിനുവേണ്ടി അവൾ തുടർച്ചയായി പ്രസവിച്ചു. 11 വട്ടവും ജനിച്ചത് പെൺകുഞ്ഞുങ്ങൾ മാത്രം. ഒടുവലിൽ 12–ാമത്തെ പ്രസവത്തിൽ അവൾ ആൺകുഞ്ഞിന്റെ അമ്മയായി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഗുഡി എന്ന സ്ത്രീ നവംബർ 20 നാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്.

പാരമ്പര്യം നിലനിർത്താൻ ആൺതരി വേണമെന്ന ഭർത്താവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി തുടർച്ചയായി പ്രസവിച്ചതിനെപ്പറ്റിയും അതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചും 42 വയസ്സുകാരിയായ ഗുഡ്ഢി പറയുന്നതിങ്ങനെ :-

'' തുടർച്ചയായി പെൺകുട്ടികളെ മാത്രം പ്രസവിക്കുന്നവൾ എന്നു പറഞ്ഞ് ആളുകൾ എന്നെ നിരന്തരം അപമാനിച്ചു കൊണ്ടിരുന്നു. എന്റെ 11 പെൺമക്കളിൽ മൂന്നുപേരുടെ വിവാഹം ഇതിനകം കഴിഞ്ഞു. മക്കളിൽ ഏറ്റവും മുതിർന്നയാൾക്ക് 22 വയസ്സുണ്ട്''.

നവംബർ 20 ന് സർക്കാർ ആശുപത്രിയാലാണ് ഗുഡ്ഢി കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിൽ ആൺകുഞ്ഞ് ജനിക്കാത്തതിനാൽ ഗുഡ്ഢിയുടെ ഭർത്താവ് കൃഷ്ണകുമാർ വല്ലാതെ നിരാശനായിരുന്നു. മക്കളിൽ കുറച്ചു പേർ സ്കൂളിൽ പഠിക്കുന്നുണ്ട്. രണ്ടു പേർക്ക് സ്കൂളിൽ പോകാനുള്ള പ്രായമായിട്ടില്ല.

ഇത്രയും വലിയ കുടുംബത്തെ നോക്കാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ഗുഡ്ഢി ഒരു ചെറുചിരിയോടെ പറയുന്നതിങ്ങനെ :-

'' കുറേയധികം പെൺകുട്ടികൾക്കു ശേഷം ആൺകുഞ്ഞിന് ജന്മം നൽകുന്ന ആദ്യത്തെ സംഭവമൊന്നുമല്ലല്ലോയിത്. 2017 ഫെബ്രുവരിയിൽ മധ്യപ്രദേശിൽ ഒരമ്മ 10 പെൺകുട്ടികൾക്ക് ജന്മം കൊടുത്തതിനു ശേഷം ആൺകുട്ടിയെ പ്രസവിച്ചിരുന്നു. 45 വയസ്സുള്ള ലക്ഷ്മി എന്ന സ്ത്രീയാണ് ശിവപുരിയിലെ സർക്കാർ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

English Summary : Mother gives birth to son after 11 daughters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA