ADVERTISEMENT

താരങ്ങളുടെ പിറന്നാൾ ആഘോഷങ്ങൾ പലപ്പോഴും സർപ്രൈസുകളുടെ പേരിലും ആഡംബരത്തിന്റെ പേരിലുമൊക്കെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ നടിയും നർത്തകിയും വ്ലോഗറുമായ കൃഷ്ണ പ്രഭയുടെ പിറന്നാൾ വ്യത്യസ്തമാകുന്നത് ഹൃദയസ്പർശിയായ ഒരു കുറിപ്പിന്റെ പേരിലാണ്.

പിറന്നാൾ ദിനത്തിൽ ആഘോഷിക്കേണ്ടത് ആരുടെ ജന്മദിനമാണ് എന്നതിനെക്കുറിച്ചാണ് കൃഷ്ണ പ്രഭയുടെ കുറിപ്പ്. നവംബർ 25 ന് സ്വന്തം പിറന്നാൾ ദിനത്തിലാണ് ഉള്ളുതൊടുന്ന ഒരു കുറിപ്പ് കൃഷ്ണ പ്രഭ പങ്കുവച്ചത്. പിറന്ന ആളുടെ അല്ല അയാളെ പെറ്റ ആളുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടേണ്ടത് എന്നാണ് കൃഷ്ണ പ്രഭയുടെ പക്ഷം. അതിനെക്കുറിച്ച് കൃഷ്ണപ്രഭ പങ്കുവച്ച കുറിപ്പിങ്ങനെ :-

"പിറന്ന ആളല്ല അയാളെ പെറ്റ ആളാണ് സത്യത്തിൽ പിറന്നാൾ ആഘോഷിക്കേണ്ടത് .ഓരോ അമ്മയുടെയും പത്തുമാസത്തെ പ്രതീക്ഷകളുടെയും,സാഫല്യത്തിന്റെയും ദിവസമാണ് പിറന്നാൾ .."

എന്റെ അമ്മയാകുമ്പോൾ ഒരു ഒന്നൊന്നര പ്രതീക്ഷ ആയിരിക്കും ഉണ്ടായിരിന്നിരിക്കുക ..കാരണം ജനിക്കാൻ പോകുന്നത് ഞാൻ ആണെല്ലോ ..😂

Blessed to have a mom like you..love you lots amma...ഒരു അമ്മയേക്കാൾ ഉപരി ഒരു കൂട്ടുകാരിയെ പോലെ എന്തിനും കൂടെനിൽക്കുന്നതിനു ...

ദൈവത്തിനു നന്ദി ..ഇത്രയും നല്ല ഒരു കുടുംബത്തിൽ ജനിപ്പിച്ചതിനു ..

സ്നേഹം ...അമ്മയോടും ..ചേട്ടനോടും ...കൂട്ടുകാരോടും ...Love you all❤️🥰😘 — with Krishna Praba.

English Summary : Actress Krishna Prabhas Heart Touching Facebook Post About Birthday Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com