ADVERTISEMENT

ജീവിതത്തിൽ ചില വിമർശനങ്ങൾ കേട്ട് തലകുനിച്ചു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അതിനെ അതിജീവിച്ചത് അമ്മയായ ശേഷമാണെന്നും ഫറാ ഖാൻ. ബോളിവുഡ് ഫിലിം മേക്കറും കൊറിയോഗ്രാഫറുമായ ഫറാഖാനാണ് അമ്മയായ ശേഷം ജീവിതത്തിലുണ്ടായ പോസിറ്റീവ് മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. 

'' ആളുകൾ അവർക്കിഷ്ടമുള്ള കഥകൾ മെനഞ്ഞുണ്ടാക്കും. നമ്മൾ ആരെ വച്ചാണ് പടമെടുക്കുന്നത്, ആരൊക്കെ

യാണ് പടത്തിൽ നിന്ന് വിട്ടുപോയത് എന്നതിനെക്കുറിച്ചൊക്കെ കഥയിറങ്ങും. നമ്മൾ ചിത്രത്തിന്റെ പേരു പോലും അനൗൺസ് ചെയ്യുന്നതിനു മുൻപാകും ഇതൊക്കെ നടന്നിട്ടുണ്ടാവുക. അടിസ്ഥാന രഹിതമായ ആരോപണങ്ങളാ

തിനാൽ പലപ്പോഴും പ്രതികരിക്കാൻ പോകാറില്ല''.

''പക്ഷേ ഇത്തരം വിമർശനങ്ങൾ കൊണ്ടൊന്നും ചിത്രങ്ങൾ പുനർ നിർമ്മിക്കുന്നതിൽ നിന്ന് പിന്മാറാൻ ഞാൻ ഒരുക്കമല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ചിത്രങ്ങൾ പുനർ നിർമ്മിക്കുന്നതിനെപ്പറ്റി വിമർശനങ്ങൾ നേരിട്ടപ്പോൾ എനിക്ക് തലകുനിച്ചു നടക്കേണ്ടി വന്നിട്ടുണ്ട്. ആളുകൾ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെന്നോർത്ത് വിഷമിച്ചിട്ടുണ്ട്. പക്ഷേ പുനർനിർമാണം എന്നത് ലോകമെമ്പാടും നടക്കുന്നതാണ്. ചില സത്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞത് മക്കൾ ജനിച്ചതിനു ശേഷമാണ്. എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിരുന്ന ചിത്രങ്ങൾ കാണാൻ എന്റെ മക്കൾക്കിഷ്ടമില്ല. അവരെ സംബന്ധിച്ചിടത്തോളം അതൊക്കെ ഔട്ട്ഡേറ്റഡ് ആണ്. ഒരു കഥയ്ക്ക് അൽപ്പം പുതുമ നൽകി അത് ഇന്നത്തെ തലമുറയുടെ അഭിരുചിക്കനുസരിച്ച് വീണ്ടും പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാം''.

''അമ്മയായ ശേഷം ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾക്ക് മാറ്റം വന്നു. എന്റെ കാഴ്ചപ്പാടുകൾ തന്നെ മാറി. മൂന്നു കുട്ടികളുടെ അമ്മയായതുകൊണ്ട് അവരുടെ അഭിരുചികളും തിരിച്ചറിഞ്ഞ് ചിത്രങ്ങളൊരുക്കുന്നതിനാൽ എന്റെ ചിത്രങ്ങൾ കുട്ടികൾക്കേറെയിഷ്ടമാണ്. കുട്ടികൾക്കുവേണ്ടി ചിത്രങ്ങളൊരുക്കുന്നത് എന്റെയുള്ളിലെ കുട്ടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്''.

English Summary : Motherhood has changed My Mind Says Farah Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com