ADVERTISEMENT

അമ്മയും– കുഞ്ഞും തമ്മിലുള്ള സുന്ദര നിമിഷത്തിന്റെ ചിത്രത്തിലും ചിലരുടെ കണ്ണുടക്കിയത് പുറത്തു കാണുന്ന അമ്മയുടെ ശരീരഭാഗത്തിലാണ്. മാതൃത്വത്തിൽപ്പോലും അശ്ലീലം കണ്ടവർക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയാണ് മോഡൽ ക്രിസി ടെയ്ഗൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജോൺ ലെജൻഡിന്റെ ഭാര്യയും മൂന്നുവയസ്സുകാരി ലൂണയുടെ അമ്മയുമാണ് മോഡൽ കൂടിയായ ക്രിസി.

View this post on Instagram

on set with my stylist

A post shared by chrissy teigen (@chrissyteigen) on

അടുത്തിടെ ക്രിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അമ്മയുടെ വസ്ത്രം നേരെയാക്കിയിടുന്ന കുഞ്ഞു ലൂണയുടെ ചിത്രമാണ് ക്രിസി പങ്കുവച്ചത്. പക്ഷേ ചിത്രത്തിലെ അമ്മ മകൾ ബന്ധത്തേക്കാൾ ചിലർ ശ്രദ്ധിച്ചത് ക്രിസിയുടെ മാറിടം പുറത്തുകാണുന്നതാണ്. അപ്പോൾത്തന്നെ ചിലർ ഉപദേശവുമായി രംഗത്തെത്തി. ദൈവമേ! നിങ്ങൾ അത് മൂടി വയ്ക്കൂ, കുഞ്ഞ് അരികിൽ നിൽക്കുന്നു എന്നായിരുന്നു ഒരാൾകമന്റ് ചെയ്തത്.

'മാസങ്ങളോളം അവൾ അത് കുടിച്ചാണ് വളർന്നത്. ഇപ്പോൾ തീരെ ശ്രദ്ധിക്കാറില്ല'. എന്നായിരുന്നു ക്രിസി നൽകിയ മറുപടി. ഇതാദ്യമായല്ല സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ക്രിസി മറുപടി നൽകുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ട്വിറ്റർ പോരിന്റെ പേരിൽ മുൻപും ക്രിസി വാർത്തകളിലിടം പിടിച്ചിരുന്നു.

English Summary : Model Chrissy Teigen has hit back at a troll who asked her to 'cover up' her breasts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com