sections
MORE

ഗൗരിയുടെ നിലത്തിഴയുന്ന വസ്ത്രമെടുത്തു പിടിച്ച് ഷാരൂഖ്; ജന്റിൽമാന്റെ പ്രണയമിങ്ങനെയെന്ന് ആരാധകർ

Shah Rukh Khan holds train of Gauri Khan’s gown at awards night
അവാർഡ് സ്വീകരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗൗരിയുടെ നിലത്തിഴയുന്ന വസ്ത്രം കൈയിലെടുത്തു പിടിക്കുന്ന ഷാരൂഖ്
SHARE

വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും നിത്യഹരിത പ്രണയനായകനാണ് ഷാരൂഖ് ഖാനെന്ന്് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഒരു അവാർഡ് പരിപാടിയിൽ പങ്കെടുക്കാനായി ഭാര്യ ഗൗരീഖാനൊപ്പം പോകുന്ന ഷാരൂഖ് ഗൗരിയെ കംഫർട്ടബിളായി നടക്കാൻ സഹായിക്കുന്നതിനുവേണ്ടി അവരുടെ നിലത്തിഴയുന്ന വസ്ത്രമെടുത്തു പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ജന്റിൽമാന്റെ പ്രണയമിങ്ങനെയാണ്, ഒരു കാരണം കൊണ്ട് രാജകുമാരനായവൻ എന്നിങ്ങനെയുള്ള പ്രതികരണങ്ങളുമായാണ് വിഡിയോ കണ്ട ആരാധകർ ഷാരൂഖിനെ അഭിനന്ദിക്കുന്നത്. വോഗ് പവർലിസ്റ്റ് 2019 എന്ന അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാരൂഖ് ഭാര്യയെ സഹായിച്ചത്. മോസ്റ്റ് സ്റ്റൈലിസ്റ്റ് കപ്പിൾ ഓഫ് ദ് ഇയർ അവാർഡ് സ്വീകരിക്കാനാണ് ഷാരൂഖ് ഭാര്യ ഗൗരിയ്ക്കൊപ്പമെത്തിയത്.

സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന ഷാരൂഖ് തന്റെ പ്രണയത്തെപ്പറ്റിയും കുടുംബജീവിതത്തിനു കൽപ്പിക്കുന്ന പ്രാധാന്യത്തെപ്പറ്റിയും പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ കേട്ട് കിങ് ഖാനെപ്പോലെ പക്കാ ഒരു ഫാമിലിമാനായ ഭർത്താവിനെക്കിട്ടണമെന്ന് തങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെന്ന് പല ആരാധികമാരും പ്രതികരിച്ചിട്ടുമുണ്ട്.

സ്ത്രീ ആരാധകർക്ക് ഷാരൂഖ് എന്ന കുടുംബനാഥനോട് ഇഷ്ടം കൂടാൻ വേറെയുമുണ്ട് കാരണങ്ങൾ. 2018 ൽ സീറോ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഷാരൂഖ് നടത്തിയ ചില പരാമർശങ്ങളാണ് ആരാധകരുടെ മനസ്സു കീഴടക്കിയത്.

ബോളിവുഡിലെ മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുമ്പോഴാണ് വ്യക്തി ജീവിതത്തിൽ താൻ പിന്തുടരുന്ന ചില കാര്യങ്ങളെക്കുറിച്ചും ഭാര്യയുമായും മക്കളുമായും താൻ കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ഷാരൂഖ് മനസ്സു തുറന്നത്.

''ആളുകളോട് ബഹുമാനമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് 21 വയസ്സുകാരനായ മകനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. മീ ടൂവിനെക്കുറിച്ചല്ല, മറിച്ച് അടിസ്ഥാനപരമായ ബഹുമാനത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 30 വർഷമായി ഇതുവരെ ഞാൻ എന്റെ ഭാര്യയുടെ പഴ്സ് പരിശോധിച്ചിട്ടില്ല. അവൾ വസ്ത്രം മാറ്റുന്ന അവസരമാണെങ്കിൽപ്പോലും മുറിയുടെ വാതിലിനു പുറത്തു നിന്ന് കൊട്ടിവിളിച്ചിട്ടേ അകത്തു പ്രവേശിക്കാറുള്ളൂ. അനുവാദത്തോടെ മാത്രമേ മകളുടെ മുറിയിലും പ്രവേശിക്കാറുള്ളൂ. ഞാൻ ഒരു ഭർത്താവാണ്, അച്ഛനാണ്. അത് അവർക്കറിയാം. പക്ഷേ അതിലുപരി മുറി അവരുടെ സ്വകാര്യ ഇടമാണ്. അവിടെ അനുവാദത്തോടെ പ്രവേശിക്കുന്നതാണ് ഉചിതം.''- ഷാരൂഖ് പറയുന്നു.

മീ ടൂ ക്യാംപെയിനെക്കുറിച്ച് ഒന്നുംതന്നെ പറയാൻ തയാറായില്ലെങ്കിലും താൻ ജീവിതത്തിൽ വിശ്വസിക്കുന്നത് മൂന്നു കാര്യങ്ങളാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ബഹുമാനം, ബഹുമാനം, ബഹുമാനം എന്നതാണ് ആ മൂന്നു കാര്യങ്ങൾ. ബഹുമാനമില്ലാത്തിടത്ത് പ്രണയം ഒരിക്കലും ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ബഹുമാനം എന്നാൽ സമത്വം എന്നാണ് താൻ അർഥമാക്കുന്നതെന്നും. ‍താൻ എത്രമാത്രം ദുർബലനാണെന്ന് അറിയിക്കുകയും, കരുതൽ ആവശ്യപ്പെടുകയും തിരിച്ച് കരുതൽ നൽകുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും ഭാര്യയോടും സുഹൃത്തുക്കളോടും അങ്ങനെയാണ് താൻ പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു.

English Summary : Shah Rukh Khan holds train of Gauri Khan’s gown at awards night

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA