ADVERTISEMENT

ലൊറെയ്ൽ ലീ ലെവിസ് എന്ന വീട്ടമ്മ മകളെ ഹോം വർക്ക് ചെയ്യാൻ സഹായിക്കുമ്പോഴാണ് ശരീര രൂപത്തിലെ പ്രത്യേകതകളുടെ പേരിൽ ആക്ഷേപിക്കുന്ന പരാമർശങ്ങൾ പാഠപുസ്തകത്തിൽ കാണാനിടയായത്. അമേരിക്കയിലെ കെന്റുക്കിയിലാണ് സംഭവം. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ഹോം വർക് ചെയ്യാൻ സഹായിക്കുമ്പോഴായിരുന്നു സംഭവം. 

പശു എന്നെഴുതി പശുവിനെ കണ്ടുപിടിക്കാൻ ആവശ്യപ്പെടുന്നതായിരുന്നു ഒരു എക്സർസൈസ്. പശു, പാത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയും കണ്ടുപിടിക്കാൻ കുട്ടിയോട് ആവശ്യപ്പെടുന്ന ഹോം വർക്കുകളുണ്ട്. പേര് മനസ്സിലാക്കി ചിത്രത്തിനു ചുറ്റും കുട്ടി വൃത്തം വരയ്ക്കുകയാണ് ചെയ്യേണ്ടത്. മൃഗങ്ങളെയും മറ്റു രൂപങ്ങളെയുമൊക്കെ തിരിച്ചറിയാൻ സഹായിക്കുന്ന എക്സർസൈസുകൾ നിഷ്കളങ്കമായിരുന്നെങ്കിൽ ചില വ്യക്തികളെ തിരിച്ചറിയുന്നവയാണ് ആക്ഷേപകരമായി വീട്ടമ്മയ്ക്കു തോന്നിയത്. 

രണ്ടു കുട്ടികളുടെ ചിത്രം കാണിച്ചിട്ട് അവരിൽ വണ്ണം കൂടിയ വ്യക്തിയെയും വണ്ണം കുറഞ്ഞ വ്യക്തിയെയും തിരിച്ചറിഞ്ഞ് വ‍ൃത്തം വരയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രത്യേകതകളുള്ള വ്യക്തികളെ ആക്ഷേിക്കുന്നതാണെന്നാണ് വീട്ടമ്മ പറയുന്നത്. കുറച്ചു വണ്ണം കൂടിയ വ്യക്തി ഫാറ്റ് എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഫാറ്റ് എന്നത് അവരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. 

ഭാരം കുറഞ്ഞവരെ വിശേഷിപ്പിക്കാൻ സ്കിന്നി എന്ന വാക്ക് ഉപയോഗിക്കുന്നത് ആക്ഷേപാർഥത്തിലാണെന്ന് വീട്ടമ്മ ചൂണ്ടിക്കാട്ടുന്നു. ഭാരം കുറഞ്ഞവരാണെങ്കിലും ആരാണ് സ്കിന്നി എന്ന വിശേഷണം ഇഷ്ടപ്പെടുക എന്നും വീട്ടമ്മ ചോദിക്കുന്നു. ഇത്തരം വാക്കുകളും അവ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാൻ ആവശ്യപ്പെടുന്നതും കുട്ടികളുടെ മനസ്സിൽ വ്യക്തമായ വേർതിരിവ് ഉണ്ടാക്കുമെന്നും കുഞ്ഞുമനസ്സുകളെ മലിനമാക്കുന്നതിനു തുല്യമാണെന്നുമാണ് വീട്ടമ്മയുടെ വാദം. 

എന്തായാലും ഒരു വീട്ടമ്മയിൽനിന്നുപോലും പാഠ്യവിഷയങ്ങളെക്കുറിച്ച് ഇതവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. എങ്കിലും വാർത്ത ശ്രദ്ധയിൽപ്പെട്ടതിനാൽ പാഠഭാഗങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. 

മകളെ  പഠിപ്പിക്കാനിരുന്ന വീട്ടമ്മയ്ക്ക് ഒടുവിൽ ശരീരത്തെ ആക്ഷേപിക്കുന്നത് എന്താണെന്നും എങ്ങനെയാണെന്നും അത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്നും കുട്ടിക്കു വിശദീകരിച്ചുകൊണ്ടുക്കേണ്ടിവന്നു. 

English Summary : Mom was shocked upon seeing a worksheet her daughter 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com