ADVERTISEMENT

ആസിഡ് ആക്രമണ ഇരകളുടെ കഥ പറയുന്ന ഛപാക് എന്ന ചിത്രം നിർമ്മിച്ചത് തന്റെ പണംകൊണ്ടാണെന്നും രൺവീറിന്റെ പണം അതിൽ ഉപയോഗിച്ചിട്ടില്ലെന്നും ബോളിവുഡ് താരം ദീപിക പദുക്കോൺ. ഛപാകിന്റെ വിഡിയോ ലോഞ്ചിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് ദീപിക ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ചിത്രം നിർമ്മിക്കാൻ രൺവീർ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദീപിക നൽകിയ മറുപടിയിങ്ങനെ :-

' ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്റെ പണമാണ് ചിത്രം നിർമ്മിക്കാൻ ഉപയോഗിച്ചത്. ആരാണ് പറഞ്ഞത് രൺവീറിന്റെ പണം ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്ന്''. പൊതുവിടങ്ങളിൽ എപ്പോഴും രൺവീറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ദീപികയ്ക്ക് നേരിടേണ്ടി വരാറുണ്ട്. പലതും പ്രകോപനപരങ്ങളായ ചോദ്യങ്ങളാണെന്നും അതിനൊക്കെ വ്യക്തമായും കൃത്യമായും ദീപിക മറുപടി പറയാറുണ്ടെന്നും അവരുടെ സുഹൃത്തുക്കൾ പറയുന്നു.

ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾക്കാണ് ഛാപകിന്റെ മ്യൂസിക് ലോഞ്ച് സാക്ഷിയായത്. യഥാർഥ ജീവിതത്തിൽ ആസിഡ് ആക്രമണത്തിന്റെ ഇരയായ ലക്‌ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ഛാപക്. ചിത്രത്തിൽ ആസിഡ് ആക്രണ ഇരയുടെ വേഷമാണ് ദീപിക ചെയ്യുന്നത്. ചിത്രത്തിലെ പാട്ടുകേട്ടു കരഞ്ഞ ലക്ഷ്മിയെ ദീപിക തോളിൽ ചേർത്ത് ആശ്വസിപ്പിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ദീപികയാണ് തന്റെ ജീവിതത്തെ സ്ക്രീനിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ലക്ഷ്‌മി അഗർവാൾ പറഞ്ഞതിങ്ങനെ :-

''എനിക്കൊരുപാട് സന്തോഷം തോന്നി. ഉറക്കത്തിനിടെയപ്പോഴോ ആണ് സമൂഹമാധ്യമങ്ങളിൽ  ഞാൻ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ടത്. ഒരുപാട് പേർ അതിനു താഴെ എന്നെക്കുറിച്ച് പ്രതികരിച്ചതുകണ്ട് ഞാൻ എന്നോട് പറഞ്ഞത്. ലക്ഷ്മി, ഗംഭീരം എന്നാണ്. ദീപിക കാരണം ആസിഡ് ആക്രമണത്തിന്റെ ഇരകളോടുള്ള ലോകത്തിന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്. ആദ്യമായി ഷൂട്ടിങ് സെറ്റിൽ ചെന്നപ്പോൾത്തന്നെ

എനിക്ക് ആ മാറ്റം മനസ്സിലായതാണ്. സമൂഹത്തിന്റെ മനോഭാവത്തിൽ വന്ന മാറ്റം എനിക്ക് നേരിട്ടനുഭവിക്കാൻ കഴിഞ്ഞു. അതിന് ഞാൻ നന്ദി പറയുന്നത് ദീപികയോടാണ്''.- ലക്‌ഷ്മി പറയുന്നു.

English Summary : Where Does Ranveer Come In The Picture?’ Deepika Asked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com