ADVERTISEMENT

മകൾ അയാത്തിന്റെ സൽമാന്‍ ഖാനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സഹോദരി അർപിത ഖാൻ. സല്‍മാന്റെ ജൻമദിനമായ ഡിസംബർ 27 നു തന്നെയായിരുന്നു അർപിത പെൺകുഞ്ഞിനു ജൻമം നൽതിയത്. തൊട്ടു പിന്നാലെയാണ് ഹൃദയ സ്പർശിയായ എഴുത്തിലൂടെ രണ്ടു ചിത്രങ്ങൾ അർപിത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ ചിത്രങ്ങൾ പങ്കുവച്ചതിനു നന്ദി എന്നാണ് ആരാധകരുടെ പ്രതികരണം. 

സൽമാന്റെ കൈകളിൽ ശാന്തമായി ഉറങ്ങുന്ന അയാത്തിന്റെ ചിത്രവും, മൂത്തമകൻ അഹിലിനും അയാത്തിനും ഒപ്പമുള്ള സൽമാന്‍ ഖാന്റെ ചിത്രവുമാണ് അർപിത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രങ്ങളിൽ അർപിതയുടെ അമ്മ സൽമയെയും കാണാം. 

ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് അർപിത കുറിച്ചത് ഇങ്ങനെ: ‘ നീ എന്റെ കൂടെയുള്ളപ്പോൾ ഈ ലോകത്ത് എനിക്ക് ഒന്നിനെയും ഭയമില്ല. നീ കൂടെയുണ്ടാകുമ്പോൾ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാണ്. ഇപ്പോൾ അയാത്തിനും ആ സുരക്ഷിതത്വം ലഭിക്കാനുള്ള അനുഗ്രഹം ലഭിച്ചിരിക്കുന്നു. ഈ കരങ്ങൾ ദൈവം അയച്ചതാണ്. സൽമാൻ ഖാനോടും എന്റെ സ്നേഹമയിയായ അമ്മയോടും ഞാൻ നന്ദി പറയുകയാണ്. സ്നേഹിക്കാൻ മാത്രമേ ഇരുവർക്കും അറിയൂ’.

2014 നവംബറിലായിരുന്നു അര്‍പിതയും ആയുഷ് ശർമയും തമ്മിലുള്ള വിവാഹം.  അഹിൽ എന്നൊരു മകനും ഇരുവർക്കുമുണ്ട്. ‘അയാത്ത് ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് അർപിത  ആദ്യമായി അയാത്തിന്റെ ചിത്രം പങ്കുവച്ചത്. ‘ഞാനും, അഹിലും അയാത്തുമുള്ള അതിമനോഹര ചിത്രം ആയുഷ് എടുത്തു. എന്റെ ജീവിതമാണ് ഈ ഒറ്റ ഫ്രെയിമിൽ ഉള്ളത്.നമുക്കെല്ലാവർക്കും ആവശ്യം സ്നേഹമാണ്.’–  മറ്റൊരു ചിത്രം പങ്കുവച്ചു കൊണ്ട് അർപിത കുറിച്ചു. 

സൽമാൻ ഖാന്റെ ജൻമദിനത്തിൽ തന്നെയുള്ള അയാത്തിന്റെ ജനനം സംബന്ധിച്ച് ആയുഷ് ശർമ നേരത്തെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു. ‘ ഡിസംബർ അവസാന വാരമോ ജനുവരി ആദ്യമോ ആയിരിക്കും അർപിത കുഞ്ഞിനു ജന്മം നൽകുക എന്ന് ഞങ്ങൾ നേരത്തെ തന്നെ സൽമാൻ ഭായിയെ അറിയിച്ചിരുന്നു. എനിക്കൊരു പിറന്നാൾ സമ്മാനം നൽകുമോ  എന്നായിരുന്നു ഇതു കേട്ടപ്പോൾ സൽമാന്റെ ആകാംക്ഷയോടെയുള്ള ചോദ്യം. അങ്ങനെയായിരുന്നു ഹയാത്തിനെ അന്നേ ദിവസം തന്നെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്.’

English Summary: Salman Khan Cradles Baby Niece Ayat; 'These Hands Are God Sent,' Writes Arpita Khan Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com