sections
MORE

30 വർഷം മുന്‍പ് ആദ്യ ഡേറ്റിങ്; 52–ാം വയസിൽ അയാളെ തിരഞ്ഞെടുത്ത് പമേല

pamela
SHARE

പമേല ആൻഡേഴ്സൺ അഞ്ചാമത് വിവാഹിതയാകുന്നു എന്ന വാർത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബാറ്റ്മാൻ നിര്‍മാതാവ് ജോൺ പീറ്റേഴ്സിനെയാണ് പമേല ഇത്തവണ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മുപ്പതു വർഷങ്ങൾക്കു മുൻപാണ് ഇരുവരും ഒരുമിച്ച് ആദ്യ ഡേറ്റിങ് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരാകുകയായിരുന്നു എന്നും ഇരുവരും വളരെ സ്നേഹത്തിലാണെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. 

‘ജോൺ പീറ്റേഴ്സ് ഹോളിവുഡിലെ യഥാർഥ ബാഡ്ബോയ്’ ആണെന്നാണ് പമേല വിവാഹ ശേഷം പ്രണയപൂർവം പറഞ്ഞത്. ‘അദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യാൻ എനിക്കു കഴിയില്ല. ഒരു കുടുംബം പോലെ പീറ്റേഴ്സിനെ ഞാൻ സ്നേഹിക്കുന്നു.’– പമേല ആൻഡേഴ്സൺ പറഞ്ഞു. 

പമേലയുമായുള്ള വിവാഹത്തെ പറ്റി ജോ പീറ്റേഴ്സിന്റെ വാക്കുകൾ ഇങ്ങനെ: ‘ ഈ ലോകത്ത് നിരവധി ഭംഗിയുള്ള സ്ത്രീകളുണ്ട്. ഞാൻ എന്റേത് തിരഞ്ഞെടുത്തു. കഴിഞ്ഞ 35 വർഷമായി പമേലയെ ഞാൻ ഇഷ്ടപ്പെടുകയായിരുന്നു.’ 52കാരിയായ പമേല റോക്കർമാരായ ടോമി ലീ, കിഡ് റോക്ക് എന്നിവരെയാണ് മുൻപ് വിവാഹം ചെയ്തത്. അതിനു ശേഷം പോക്കർ കളിക്കാരൻ റിക്ക് സാലോമനെ രണ്ടു തവണ വിവാഹം ചെയ്തു. അടുത്ത കാലത്തായി ഫ്രഞ്ച് സോക്കർ താരം ആദിൽ റമിയുമായി ഫ്രാൻസിൽ ഡേറ്റിങ്ങിലായിരുന്നു പമേല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണെന്ന കുറിപ്പോടെ നിരവധി ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പാമില പങ്കുവച്ചത്. 

74 കാരനായ ജോൺ പിറ്റേഴ്സിന്റെ   പോപ്പ് ഗായിക ബാർബ സ്ട്രെയ്സിയാന്റുമായുള്ള പ്രണയം ആരാധകർ ഏറെകാലം ആഘോഷിച്ചതാണ്. 1976ൽ ബാർബ സ്ട്രെയിന്റെ ‘എ സ്റ്റാർ ഈസ് ബോൺ’ എന്ന ആൽബത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു ഇരുവരും പ്രണയത്തിലായത്.  1990 മുതൽ കൊളംബിയ പിക്ചേഴ്സിന്റെ ഭാഗമായിരുന്നു. 2006ൽ സൂപ്പർമാൻ റിട്ടേൺസിലൂടെ ബിഗ്സ്ക്രീനിലേക്കു തിരിച്ചു വന്നു. 1980ലാണ് പീറ്റേഴ്സ് പമേലയോട് പ്രണയാഭ്യർഥന നടത്തുന്നത്. എന്നാൽ, ഇങ്ങനെയൊരു കാര്യം നടന്നനിട്ടില്ലെന്നായിരുന്നു 2017ൽ ഒരു അഭിമുഖത്തിൽ പീറ്റേഴ്സ് പറഞ്ഞത്. പീറ്റേഴ്സിന്റെയും അഞ്ചാമത്തെ വിവാഹമാണിത്. 2004ലായിരുന്നു അവസാനമായി വിവാഹബന്ധം വേർപ്പെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA