ADVERTISEMENT

വീണ്ടും ഒരു ട്രാൻസ്ജെൻഡർ വിവാഹത്തിനു വേദിയാകാൻ ഒരുങ്ങി കേരളം. കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ ജേണലിസ്റ്റായ ഹെയ്ദി സാദിയയുടെ വിവാഹത്തിനു കൊച്ചിയിൽ വേദിയൊരുങ്ങുകയാണ്. ഹരിപ്പാട് സ്വദേശിയായ അഥർവ് മോഹനനാണ് വരൻ. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥർവ്. രണ്ടുപേരുടെയും വീട്ടുകാർ ചേർന്ന് തീരുമാനിച്ച വിവാഹം നടത്തുന്നത് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ്.

വാർത്താ ചാനലിലെ അവതാരകയാണ് ഹെയ്ദി സാദിയ. ഈ മാസം 26ന് എറണാകുളം ഡിഡിഎം ഹാളിൽ വച്ചാണ് വിവാഹം. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ മകളാണ് ഹെയ്ദി. ഹെയ്ദി ട്രാൻസ് വുമണും അഥർവ് ട്രാൻസ് മാനുമാണ്. 

കേരളത്തിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാൻസ് ജെൻഡർ വിവാഹമാണിത്. ട്രാൻസ് ജെൻഡർ ദമ്പതിമാരായ ഇഷാൻ കെ. ഷാൻ, സൂര്യ ഇഷാൻ എന്നിവരുടെ വളർത്തുമകന്‍ കൂടിയാണ് അഥർവ്. സത്യസായി ഓർഫണേജ് ട്രസ്റ്റാണ് വിവാഹത്തിനു മുൻകൈ എടുത്തത്.

English Summary: Wedding Bells Ring For Transgender Journalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com