ADVERTISEMENT

പ്രേക്ഷക ഹൃദയങ്ങളിൽ എക്കാലവും ഇടമുള്ള താരമാണ് രവീണ ടണ്ടന്‍. ഇപ്പോൾ കൊച്ചുമകന് മാമോദീസയ്ക്ക് അമൂല്യ സമ്മാനം നൽകിയിരിക്കുകയാണു താരം. കൊച്ചുമകൻ രുദ്രയുടെ സ്വർണത്തിലുള്ള കുഞ്ഞുപാദങ്ങളും, കൈകളും ഫ്രെയിം ചെയ്താണ് രവീണ നൽകിയത്. കാസ്റ്റിങ് ആർട്ടിസ്റ്റായ ഭാവന ജസ്റയാണ് ഈ മനോഹര സമ്മാനത്തിന്റെ നിർമാണം. 

ദീപിക പദുക്കോൺ, രൺവീർ സിങ്, കപിൽ ശർമയുടെ മകൾ അനൈറ എന്നിവരുടെ മൊമെന്റോകൾ ഭാവന നിർമിച്ചിട്ടുണ്ട്. ഭാവന തന്നെയാണ് രവീണ ടെണ്ടന് കൊച്ചുമകന്റെ കുഞ്ഞു കൈകളുടെയും പാദങ്ങളുടെയും മൊമെന്റോ കൈമാറുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത് ഇങ്ങനെ: രവീണ ടണ്ടൻ തന്റെ വളർത്തുമകളായ ഛായ മലനെയുടെ പുത്രൻ രുദ്രയുടെ കുഞ്ഞു കൈകളും പാദങ്ങളും സമ്മാനമായി നൽകുന്നു. ഇത്തരം ചിത്രങ്ങളുടെ ആരാധികയാണ് രവീണ. ഇതേപറ്റി നല്ല അഭിപ്രായവും അവ‍ർ പറഞ്ഞു.’

രുദ്രയുടെ മാമോദീസയുടെ ചിത്രങ്ങൾ രവീണയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ഈ ദിനങ്ങൾ അൽപം പ്രത്യേകതയുള്ളതാണ്. കുടുംബത്തിന്റെ തുടർച്ചയായ എന്റെ കുഞ്ഞു രുദ്രയുടെ മാമോദീസയാണ്. എപ്പോഴും സന്തോഷം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.’– രവീണ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

രുദ്രയോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും രവീണ ആരാധകർക്കായി പങ്കുവച്ചു. ‘ഞാനും എന്റെതും. ഒരേ മുഖഭാവം. അവന്റെ അമ്മൂമ്മയെ പോലെ തന്നെയാണ് അവനും’. എന്ന കുറിപ്പോടെയാണ് രവീണ മറ്റൊരു ചിത്രം പങ്കുവച്ചത്. 

2016ലാണ് രവീണ ടണ്ടന്റെ വളർത്തുമകളായ ഛായ ഗോവ സ്വദേശിയായ ഷോണിനെ വിവാഹം കഴിക്കുന്നത്. 1990ല്‍ വിവാഹത്തിനു മുൻപാണ് രവീണ രണ്ടു പെൺകുട്ടികളെ ദത്തെടുക്കുന്നത്. പൂജയും ഛായയും. 2004ൽ അനിൽ തദാനിയെ വിവാഹം ചെയ്തു. ഇതിൽ രണ്ടു മക്കൾ. റാഷ, രൺബീർ തദാനി. 

English Summary: Here's What Raveena Tandon Gave Her Foster Grandson Rudra For His Baptism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com