ADVERTISEMENT

‘നയേൽ നാസർ, നിങ്ങൾ ഒരു സമാനതകളില്ലാത്ത മനുഷ്യനാണ്. ജീവിതകാലം മുഴുവൻ താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും ഒരുമിച്ച് ചെലവഴിക്കുന്നതിനുമായി ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല' കാതറിൻ ഗേറ്റ്സ് തന്റെ ഇൻസ്റ്റാഗ്രാം ഫോളോവർമാർക്ക് മുന്നിൽ കുറിച്ചിട്ട

വാക്കുകളാണ്  ഇത്.ലോകത്തെ ഏറ്റവും വലിയ ടെക് കോടീശ്വരനും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബിൽ ഗേറ്റ്സിന്റെ മൂത്ത മകൾ ജെന്നിഫർ കാതറിൻ ഗേറ്റ്സിന്റെ ഈജിപ്ഷ്യൻ കാമുകനുമായുള്ള വിവാഹനിശ്ചയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ മകളായ കാതറിൻ (23) 28കാരനായ നയേൽ നാസറിനെയാണ് പങ്കാളിയാക്കുന്നത്. ഇതിന് പിന്നാലെയാണ്  നയേലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

ഈജിപ്ഷ്യൻ മുസ്‌ലിം കുടുംബത്തിലാണ് നാസർ ജനിച്ചത്. ഒരു പ്രൊഫഷണൽ ഈജിപ്ഷ്യൻ കുതിര സവാരിക്കാരനാണ് നാസർ. സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന കുടുംബമാണ് നാസറിന്റേത്. അദ്ദേഹത്തിന്റെ കുടുംബം കുവൈത്തിൽ വാസ്തുവിദ്യ, ഡിസൈൻ മേഖലകളിൽ ബിസിനസ് നടത്തുന്നുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച കാതറിനും നാസറും അടുത്ത വർഷത്തോടെ വിവാഹം കഴിക്കും. 2020 ലെ ഒളിംപിക്സിൽ ഈജിപ്തിനെ പ്രതിനിധീകരിച്ച് നാസർ മത്സരിക്കുന്നുണ്ട്.

നീണ്ട ഡേറ്റിംഗിനുശേഷമാണ് ശതകോടീശ്വരന്റെ മകൾ വിവാഹനിശ്ചയം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. കാതറിനും നാസറും ഇൻസ്റ്റാഗ്രാം പേജുകളിലൂടെ അവരുടെ ഹൃദയസ്പർശിയായ വിന്റർ പ്രൊപ്പോസലിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.

തന്റെ ആവേശം മറയ്ക്കാൻ നാസറിനും കഴിഞ്ഞില്ല, അദ്ദേഹം ഇങ്ങനെ എഴുതി, ‘ഇപ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ (സന്തോഷവാനായ) മനുഷ്യനായി എനിക്ക് തോന്നുന്നു. ജെൻ, നിങ്ങൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നതെല്ലാം… അതിലേറെയും.’‘ഞാൻ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങൾ', എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെ അച്ഛൻ ബിൽ ഗേറ്റ്‌സ് കുറിച്ചത്.

English Summary: Bill Gates' oldest daughter Jennifer just got engaged - here's everything we know about her equestrian fiance

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com