ADVERTISEMENT

കുഞ്ഞുങ്ങൾ ഉണ്ടായാൽ  അവരായിരിക്കും  പിന്നെ മാതാപിതാക്കളുടെ ലോകം. പ്രത്യേകിച്ചും  പെൺമക്കളാണെങ്കിൽ അവരങ്ങനെ  അമ്മമാരുടെ ലോകത്ത് നിറഞ്ഞു നിൽക്കും. സാധാരണക്കാർ  എന്നല്ല, താരങ്ങളായാലും  അങ്ങനെ തന്നെയാണ്. ജനിച്ച നാൾ  മുതൽ അവർക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ  താരങ്ങളും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ വളരെ നാളുകൾക്കു ശേഷം മകളോടൊത്തുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ബോളിവുഡ്താരം കജോൾ. 

സൂര്യപ്രകാശം മുഖത്ത് പതിക്കും വിധം മകൾ നൈസയ്ക്കൊപ്പം കാറിലിരിക്കുന്ന  ചിത്രമാണ്  കജോൾ പങ്കുവച്ചത്. അമ്മയോടു ചേർന്ന് ന്യാസ പോസ് ചെയ്യുന്ന രീതിയിലുള്ള സെൽഫി. ‘നീണ്ടനാളുകൾക്കു ശേഷം മുംബൈയിലെ റോഡുകളിൽ എന്റെ കുഞ്ഞിനൊപ്പം’ എന്ന കുറിപ്പോടെയാണ് കജോൾ ചിത്രം സോഷ്യൽ മീഡിയയിലൂടെ  പങ്കുവച്ചത്. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച്  മണിക്കൂറുകൾക്കകം തന്നെ ചിത്രം വൈറലായി. ഫോട്ടോയ്ക്കു താഴെ കമന്റുകളുമായി ആരാധകരും  എത്തി. ‘എത്ര മനോഹരമായ ചിത്രം’  എന്നായിരുന്നു ചലച്ചിത്ര താരം രേണുക ഷഹാനെയുടെ  കമന്റ്. ഇത്ര  സുന്ദരമായ  ചിത്രം കാണുന്നത്  നാളുകൾക്കു ശേഷമാണ്. ഇരുവരും മാലാഖമാരെ  പോലെയുണ്ട്  എന്നായിരുന്നു  ചിലരുടെ  കമന്റ്.

കജോൾ–അജയ്  ഗൺ താരദമ്പതികൾക്ക് രണ്ടുമക്കളാണ്. നൈസ  യുഗും. കഭി ഖുശി കഭി ഗം   സമയത്ത് ഗർഭിണിയായിരുന്നു എന്നും  രണ്ടു ഗർഭഛിദ്രങ്ങൾ  നടന്നെന്നും തീർത്തും മോശം  സമയമായിരുന്നു അതെന്നും  കാജള്‍  അടുത്തിടെ പറഞ്ഞിരുന്നു. ന്യാസ, യുഗ്  എന്നീ രണ്ടു മക്കളാണ്  ഇപ്പോൾ തങ്ങളുടെ  ലോകമെന്നും  കജോൾ വ്യക്തമാക്കിയിരുന്നു. 

English Summary: Kajol posts beautiful sun-kissed pictures with daughter Nysa and fans can’t keep calm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com