ADVERTISEMENT

കൊറോണ വൈറസ് ആഗോളതലത്തിൽ  ചർച്ചയാകുന്നതിനിടെ  ചൈനീസ് യുവതിയെ  വിവാഹം ചെയ്ത്  ഇന്ത്യൻ  യുവാവ്. മധ്യപ്രദേശിലാണു സംഭവം. മാന്റ്സറിലെ സത്യജിത്ത് മിശ്രയാണ്   ചൈനക്കാരിയായ  സിയോ  വാങ്ങിനെ താലിചാർത്തിയത്.

കൊറോണ ഇല്ലായിരുന്നെങ്കിൽ മറ്റേത് വിവാഹവും  പോലെ ഇവരുടെ വിവാഹവും കടന്നുപോകുമായിരുന്നു. കൊറോണ എത്തിയതോടെയാണ്  സിയോയുടെയും സത്യജിത്തിന്റെയും വിവാഹം  മാധ്യമശ്രദ്ധയാകർഷിച്ചത്.  വിവാഹത്തിനായി കഴിഞ്ഞ ബുധനാഴ്ച വധു സിയോ വാങ്ങും  കുടുംബവും മധ്യപ്രദേശിലെത്തി. ഞായറാഴ്ചയായിരുന്നു വിവാഹം. ചൈനയിൽ  നിന്നെത്തിയ വധുവിനെയും ബന്ധുക്കളെയും  കൃത്യമായി  പരിശോധിച്ചിരുന്നതായി  മധ്യപ്രദേശ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും  അറിയിച്ചു. 

‘അഞ്ചു  പേരുടെ മെഡിക്കൽ സംഘം വധുവിനെയും കുടുംബാംഗങ്ങളെയും നിരീക്ഷിച്ചിരുന്നു. കൊറോണയുടെ യാതൊരു  ലക്ഷണങ്ങളും ഇവരിൽ ഇതുവരെ  കണ്ടെത്താനായിട്ടില്ല. അത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ  തന്നെ ഇവരെ  ആശുപത്രിയിലേക്ക്  മാറ്റാൻ ഞങ്ങള്‍  തയാറായിരുന്നു.’– മാന്റ്സർ  ജില്ലാ ആശുപത്രി സിവിൽ സർജൻ എ.കെ. മിശ്ര വ്യക്തമാക്കി. എല്ലാ പരിശോധനയ്ക്കും  അവർ സമ്മതിക്കുകയും സഹകരിക്കുകയും ചെയ്തെന്ന് ഡോക്ടർ   വ്യക്തമാക്കി. 

5 വര്‍ഷം മുൻപ്  കാനഡയിൽ പഠിക്കുമ്പോഴാണ്  സത്യജിത്തിനെ പരിചയപ്പെട്ടതെന്ന്  സിയോ പറഞ്ഞു. മാതാപിതാക്കളുടെസമ്മതത്തോടെ വിവാഹം കഴിക്കാന്‍  പിന്നീട് തീരുമാനിക്കുകയായിരുന്നു എന്നും സിയോ വ്യക്തമാക്കി. 324 പേരുടെ സംഘം കഴിഞ്ഞ ദിവസം ചൈനയിൽ  നിന്നും  ഇന്ത്യയിൽ  എത്തിയിരുന്നു. ഇവരെല്ലാം  നിരീക്ഷണത്തിലാണ്. 

English Summary: Love in the time of Coronavirus as Indian man, Chinese woman marry in MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com