ADVERTISEMENT

പന്ത്രണ്ട്  ദിവസത്തെ വിവാഹ ബന്ധത്തിനു ശേഷം ഹോളിവുഡ് നടി പമേല ആൻഡേഴ്സണും സിനിമാ നിർമാതാവ് ജോൺ പീറ്റേഴ്സും വേർപിരിഞ്ഞു. രണ്ടാഴ്ച മുന്‍പ് 74 കാരനായ ജോണുമായി നടന്നത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. വിവാഹ മോചന വാർത്ത പമേല തന്നെയാണ് ആരാധകരെ അറിയിച്ചത്.

‘ജോണും ഞാനും തമ്മിലുള്ളത് ഊഷ്മളമായ ബന്ധം തന്നെയാണ്. ചില പ്രത്യേക കാരണങ്ങളാൽ ഈ ബന്ധത്തിൽ നിന്നും ഞങ്ങൾ ഇരുവരും പരസ്പര സമ്മതത്തോടെ പിൻമാറുകയാണ്. രണ്ടുപേർക്കും ഏതുതരം ജീവിതമാണ് വേണ്ടതെന്ന് വളരെ കുറച്ചുനാളുകൾക്കകം തന്നെ  ഞങ്ങൾക്ക്  ബോധ്യപ്പെട്ടു. ജീവിതം ഒരു യാത്രയാണ്. സ്നേഹം എന്നത് ഒരു പ്രക്രിയയും. ആ പ്രപഞ്ചസത്യം ഉൾക്കൊണ്ടു തന്നെയാണ്  ഇങ്ങനൊരു  തീരുമാനം  എടുക്കുന്നത്. കൂടെ നിന്ന എല്ലാവർക്കും നന്ദി.’– പമേല പ്രസ്താവനയിലൂടെ അറിയിച്ചു.

2020 ജനുവരി 20നായിരുന്നു പമേലയും ജോണും തമ്മിലുള്ള വിവാഹം. ഇരുവരും കമ്മിൽ 1980കളിൽ ഡേറ്റിങ്ങിലായിരുന്നു. പിന്നീട് വേർപിരിഞ്ഞു. ടോമി ലീയുമായി 1995ലായിരുന്നു പമേലയുടെ ആദ്യവിവാഹം. മൂന്നു വർഷങ്ങൾക്കു ശേഷം 1998ൽ ബന്ധം വേർപിരിഞ്ഞു. പതിനൊന്നു വർഷങ്ങൾക്കു ശേഷം 2006ൽ കിഡ് റോക്കുമായി രണ്ടാം വിവാഹം. 2007ൽ ഈ ബന്ധം പിരിഞ്ഞു. 2007ൽ തന്നെ റിക്  സോളമനെ പമേല വിവാഹം ചെയ്തു. കൃത്യം ഒരുവർഷം കഴിഞ്ഞ് 2008ൽ ഈ ബന്ധവും വേർപിരിഞ്ഞു. 2014ൽ വീണ്ടും റിക് സോളമനെ  വിവാഹം ചെയ്തെങ്കിലും 2015ൽ തന്നെ വേർപിരിഞ്ഞു.

English Summary: It's Over For Pamela Anderson And Husband Jon Peters, 12 Days After Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com