ADVERTISEMENT

സിനിമയിലെത്തിയ കാലം മുതൽ ആരാധകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് കരിഷ്മ കപൂറും കരീന കപൂറും. ബന്ധുവായ അർമാൻ ജെയ്നിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരങ്ങൾ അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിലാണ് കരിഷ്മ കപൂർ അപൂർമായ കുടുംബചിത്രം ഉൾപ്പെടുത്തിയത്.

View this post on Instagram

Baraat Mode ✨⚡️🎉🥳🤗 #familywedding

A post shared by KK (@therealkarismakapoor) on

പിതാവായ രണ്‍ധീർ കപൂറിനുംസഹോദരി കരീനയ്ക്കും സെയ്ഫ് അലി ഖാനും കുഞ്ഞു തൈമൂറിനും ഒപ്പമുള്ള മനോഹരമായ ചിത്രമാണ് കരിഷ്മ പങ്കുവച്ചത്.

View this post on Instagram

Armaan ki Baraat ✨⚡️❤️🤗🎉 #cousins #familylove

A post shared by KK (@therealkarismakapoor) on

കുടുംബം മുഴുവൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതു ശ്രദ്ധിക്കാതെ പിതാവിന്റെ മടിയിലിരുന്ന് ഐസ്ക്രീം നുണയുന്ന തൈമൂറാണ് ചിത്രത്തിന്റെ കൗതുകം.“Family Matters #weddingtime” എന്ന കുറിപ്പോടെയാണ് കരീന ചിത്രം പങ്കുവച്ചത്.

View this post on Instagram

Family Matters 💖 #weddingtime

A post shared by KK (@therealkarismakapoor) on

കരീനയ്ക്കും മകൾ സമൈറയ്ക്കും ഒപ്പമുള്ള മറ്റൊരു ചിത്രം കൂടി കരിഷ്മ പോസ്റ്റ് ചെയ്തു. അർമാന്റെ വിവാഹത്തലേന്നുള്ള ചിത്രമാണ് കരിഷ്മ പോസ്റ്റ് ചെയ്തത്. "Baraat Mode #familywedding", "Armaan ki Baraat #cousins #familylove" എന്നിങ്ങനെയുള്ള കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

അർമാനൊപ്പമുള്ള ആഘോഷങ്ങളുടെ വിഡിയോയും കരിഷ്മ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് കരിഷ്മ അതിസുന്ദരിയായാണ് എത്തിയത്. മഞ്ഞനിറത്തിലുള്ള സാരിയുടുത്ത് തൈമൂറിന്റെ കൈപിടിച്ചു നിൽക്കുന്ന കരീനയുടെ ചിത്രവും  സോഷ്യൽ മീഡിയയിൽ വൈറലായി. ബോളിവുഡിലെ വമ്പൻതാരനിര തന്നെ അർമാൻ ജെയ്നിന്റെ വിവാഹത്തിന് എത്തിയിരുന്നു. 

English Summary: Armaan Jain wedding: As Saif, Kareena and Karisma pose for family photo, Taimur is interested in ice cream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com