ADVERTISEMENT

വാലന്റൈന്‍സ് ദിനത്തില്‍ തന്റെ നൃത്ത പങ്കാളിക്ക് സ്നേഹാശംസ നേർന്ന് യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. നൃത്തം എന്നതുകൊണ്ട് ഒബാമ അര്‍ഥമാക്കുന്നതു ജീവിതം തന്നെ. ജീവിതം എന്ന നൃത്തം. നൃത്തത്തില്‍ എന്നെന്നും എന്റെ പങ്കാളിയായിരിക്കുന്നവളേ, സ്നേഹാശംസകള്‍ എന്നാണ് ഇരുവരും ഒത്തുള്ള മനോഹരമായ ചിത്രത്തിനൊപ്പം ഒബാമ കുറിച്ചിരിക്കുന്നത്.

മിഷേല്‍ ഇതിനു മറുപടി എഴുതിയതു വാക്കുകള്‍ കൊണ്ടല്ല. സ്നേഹത്തിന്റെ അടയാളമായ മൂന്നു ഹൃദയ ഇമോജികള്‍ കൊണ്ട്. ഒബാമ ആശംസ നേരുന്നതിനു മുമ്പു തന്നെ മിഷേല്‍ താനും ഭര്‍ത്താവും രണ്ടു പെണ്‍മക്കളും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് ആശംസ അറിയിച്ചിരുന്നു. പ്രിയപ്പെട്ടവരേ, നിങ്ങളുടെ പ്രണയം എന്റെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളെപ്പോലും ചൂടുള്ളതാക്കുന്നു എന്നാണ് മിഷേല്‍ എഴുതിയത്. പ്രണയ ദിനത്തില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രവും മിഷേല്‍ പങ്കുവച്ചിരുന്നു.

ജീവിതത്തിന്റെ ഉയര്‍ച്ച–താഴ്ചയുള്ള വഴികളിലൂടെ വീഴാതെ നടക്കാന്‍ എന്നെ സഹായിക്കുന്നതു നിങ്ങളുടെ സ്നേഹമാണ്. മിഷേല്‍ എഴുതി. ചിലപ്പോള്‍ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചെന്നിരിക്കും. സംസാരിക്കാതെയുമിരിക്കും. ചിലപ്പോള്‍ കാപ്പി കുടിക്കാന്‍ പോകും. ചിലപ്പോള്‍ വര്‍ക് ഔടിനിടയിലാകും കാണുക. കണ്ടാലും ഇല്ലെങ്കിലും സംസാരിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ. 

നിങ്ങള്‍ക്കുമില്ലേ ഇതുപോലെ സുഹൃത്തുക്കള്‍. അവരോടുള്ള സ്നേഹം ഈ പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ എഴുതൂ. അവരും സ്നേഹം പങ്കുവയ്ക്കട്ടെ. സ്നേഹത്തിന്റെ ഉത്സവം ഇന്ന് നമുക്ക് ആഘോഷമാക്കാം എന്നാണ് മിഷേല്‍ എഴുതിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com