sections
MORE

ഫിലിംഫെയർ അവാർഡ് നെഞ്ചോട് ചേർത്ത് ‘ഉറങ്ങുന്ന സുന്ദരി’, അനന്യയുടെ ചിത്രം പങ്കുവച്ച് അമ്മ

ananya-pandey
അനന്യ പാണ്ഡെ. ചിത്രം∙ ഇൻസ്റ്റാഗ്രാം
SHARE

ഫിലിം ഫെയർ പുരസ്കാരം നെഞ്ചോടു ചേർത്ത് ഉറങ്ങുന്ന അനന്യ പാണ്ഡെയുടെ ചിത്രം പങ്കുവച്ച് അമ്മ. റെഡ്കാർപ്പെറ്റിലെ വസ്ത്രത്തിലും മറ്റൊരു വസ്ത്രത്തിലും ഫിലിം ഫെയർ പുരസ്കാരം ഹൃദയത്തോട് ചേർത്ത് ഉറങ്ങുന്ന അനന്യയുടെ രണ്ടു ചിത്രങ്ങളാണ് അമ്മ ഭാവന പാണ്ഡെ പങ്കുവച്ചത്. 

ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചത് ഇങ്ങനെ: ‘മോളെ, നിന്നെയോർത്ത് എനിക്ക് വളരെയധികം അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് ഇത്. ഒരൂപാട് സ്നേഹം. എപ്പോഴും ഇങ്ങനെ ഉയരങ്ങൾ കീഴടക്കാനും തിളങ്ങാനും നിനക്ക് സാധിക്കട്ടെ.’– ഭാവന പറയുന്നു. അമ്മ മാത്രമല്ല. അനന്യയുടെ പിതാവും മകളെ അഭിനന്ദിച്ചു. ‘ എന്റെ കുഞ്ഞെ, നിനക്ക് അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിനക്കു സാധിക്കട്ടെ.’ അനന്യയുടെ പിതാവ് ചങ്കി പാണ്ഡെ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ഒപ്പം നിന്ന എല്ലാവർക്കും അനന്യ പാണ്ഡെ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരുന്നു. ‘2020ലെ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. ഈ വിജയത്തിനു കാരണക്കാരായ ഓരോ വ്യക്തിയോടും ഞാൻ എന്റെ നന്ദിയും  കടപ്പാടും അറിയിക്കുകയാണ്. എന്റെ കുടുംബത്തോടും ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു. എന്റെ പ്രക്ഷകരും എനിക്കു പിന്തുണ നൽകുന്നവരും എന്നെ സ്നേഹിക്കുന്നു. നിങ്ങളെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു’–അനന്യ സോഷ്യൽ മീഡിയയിൽ കകുറിച്ചു.

English Summary: Ananya Panday can’t let go of her first Filmfare Award and sleeps with it; mom Bhavana posts photo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA