ADVERTISEMENT

അഞ്ചാമതും പെൺകുഞ്ഞിന്റെ പിതാവായതിന്റെ സന്തോഷം പങ്കുവച്ച് പാക്കിസ്ഥാൻ മുൻക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. അഞ്ചാമതും  അച്ഛനായ വാർത്ത അഫ്രീദി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ‘ദൈവം എന്നോടു കരുണയുള്ളവനാണ്. എല്ലായിപ്പോഴും അനുഗ്രഹമുള്ളവനുമാണ്. 4 സുന്ദരികളായ പെൺമക്കളെ ദൈവം എനിക്കു നൽകി. ഇപ്പോൾ ഇതാ അഞ്ചാമത് ഒരുവളെയും. ദൈവത്തിനു നന്ദി’.–ഷാഹിദ് അഫ്രീദി ട്വിറ്ററിൽ കുറിച്ചു. 

അക്സ, അൻഷ, അജ്‌‌വ, അസ്മര എന്നിവരാണ് അഫ്രീദിയുടെ നാലുപെൺകുട്ടികൾ. അഞ്ചാമത്തെ മകൾക്കായി ‘A’യിൽ തുടങ്ങുന്ന പേര് നിർദേശിക്കാനും താരം ആരാധകരോട് ആവശ്യപ്പെട്ടു. ‘ ഇവൾ എന്റെ ആരാധകർക്കുള്ളതാണ്. എന്റെ കുഞ്ഞുങ്ങളുടെ പേരുകൾ ‘A’യിലാണ് തുടങ്ങുന്നതെന്ന് പ്രിയപ്പെട്ടവർ ശ്രദ്ധിച്ചിരിക്കുമല്ലോ. അവൾക്കായി നിങ്ങള്‍ ‘A’യിൽ  തുടങ്ങുന്ന പേര്  നിർദേശിക്കുമല്ലോ. ഇഷ്ടപ്പെടുന്ന പേര്  നൽകുന്നയാൾക്ക് സമ്മാനം നൽകും.’– അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

അഫ്രീദി പോസ്റ്റിട്ടതിനു പിന്നാലെ തന്നെ ആരാധകരും മുൻസഹതാരങ്ങളും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങളുമായി എത്തി. 20 വർഷത്തോളം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാഗമായിരുന്ന അഫ്രീദി 27 ടെസ്റ്റുകളിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 398 രാജ്യാന്തര ഏകദിന മത്സരങ്ങളിലും 99 ട്വന്റി20 മത്സരങ്ങളിലും കളിച്ചു.

English Summary: Shahid Afridi Becomes Father For Fifth Time, Posts Picture With Daughters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com