ADVERTISEMENT

പ്രിയപ്പെട്ടവരോട് യാത്രപറയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അത്രയേറെ നമ്മൾ സ്നേഹിക്കുന്നവരാണെങ്കിൽ വേദനയുടെ കാഠിന്യം ഇരട്ടിയാകും. അത്തരത്തിൽ പ്രിയപ്പെട്ടവനോട് ഗുഡ്ബൈ പറയുന്നതിലുള്ള വിഷമം ആരാധകരുമായി പങ്കുവയ്ക്കുകയാണ് അനുഷ്ക ശർമ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് അനുഷ്ക പിരിയുന്നതിലെ പ്രയാസം  ആരാധകരുമായി പങ്കുവച്ചത്. ഇന്ത്യ–ന്യൂസിലാൻഡ് ടെസ്റ്റ് സീരിസിന്റെ തയാറെടുപ്പിലാണ് കോലി. 

‘നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാളോട് യാത്രപറയാൻ പെട്ടന്ന് സാധിക്കുമെന്ന് ചിന്തിക്കുന്നുണ്ടോ? എന്നാൽ അവർക്ക് കഴിയില്ല.’ചിത്രം പങ്കുവച്ചുകൊണ്ട് അനുഷ്ക കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ഗ്രേസ്കെയിൽ ചിത്രവും അനുഷ്ക പങ്കുവച്ചു. 

2017ലായിരുന്നു അനുഷ്ക ശർമയും വിരാട് കോലിയും തമ്മിലുള്ള വിവാഹം.ഇരുവരും ഒരുമിച്ചുള്ള പ്രണയ ചിത്രങ്ങൾ  പലപ്പോഴും അനുഷ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളെ ആരാധകരും ഏറ്റെടുക്കും. പ്രണയദിനത്തിൽ അത്തരത്തിൽ മനോഹരമായ ചിത്രം കോലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. സ്വിറ്റ്സർലാൻഡിൽ പുതുവർഷം ആഘോഷിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വിറ്റ്സർലാൻഡിലെ മഞ്ഞുമലയിൽനിന്ന് പുതുവത്സരം ആശംസിക്കുന്ന അനുഷ്കയും കോലിയുമാണ് വിഡിയോയിൽ.  

English Summary: When Anushka Sharma Had A Tough Time Saying Goodbye To Husband Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com