ADVERTISEMENT

ശിൽപ ഷെട്ടിക്ക് ജീവിതത്തിൽ അൽപം പ്രത്യേകതയുള്ള ദിവസമായിരുന്നു ഇന്നലെ. രണ്ടാം തവണയും അമ്മയായി ഒരുമാസം തികഞ്ഞ ദിനം. സമിഷയുടെ ആദ്യത്തെ നാഴികക്കല്ല് എന്ന കുറിപ്പോടെയാണ് ശിൽപ  ചിത്രം പങ്കുവച്ചത്. ഭർത്താവിന്റെയും മക്കളുടെയും കൈകൾക്കൊപ്പം  തന്റെ കൈയും ചേർത്തുള്ള അതിമനോഹരമായ ചിത്രമാണ് ശിൽപ പങ്കുവച്ചത്. 

ചിത്രത്തേക്കാൾ ഉപരി അതിൽ ശിൽപ എഴുതിയ വാക്കുകളാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ‘എന്റെ രാജകുമാരി സമിഷ, നിന്റെ ആദ്യത്തെ നാഴികക്കല്ലാണ്. സന്തോഷം നിറഞ്ഞ ഒരുമാസം. ആകാശത്തോളം സ്നേഹം.’ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു. 

2009ലായിരുന്നു വ്യവസായി രാജ് കുന്ദ്രയുമായി ശിൽപ ഷെട്ടിയുടെ വിവാഹം. 2012ൽ വിയാന് ശിൽപ ജന്മം നൽകി. കുഞ്ഞു കൈകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു ശിൽപ തന്റെ മകളെ ആരാധകർക്കും സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തിയത്. . ‘ഒരു അദ്ഭുതത്തിലൂടെ ഞങ്ങളുടെ പ്രാർഥനകള്‍ക്ക് ഉത്തരമായി. ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ കുഞ്ഞു മാലാഖ സമീഷ ഷെട്ടി കുന്ദ്രയുടെ വരവിൽ അതിയായ സന്തോഷമുണ്ട്. ജനനം: ഫെബ്രുവരി 15, 2020.’ ശിൽപ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

സമിഷ  എന്ന പേരിന്റെ അർഥവും ശിൽപ പോസ്റ്റിലൂടെ വിശദീകരിച്ചു. ‘സ’ എന്നാൽ സംസ്കൃതത്തിൽ ഉണ്ട് എന്നാണ് അര്‍ഥം. ‘മിഷ’ എന്ന റഷ്യൻ പദത്തിന് അർഥം ദൈവത്തെ പോലെ. ഞങ്ങളുടെ കുടുംബത്തിലെ ഐശ്വര്യ ദേവതയായിരിക്കും അവൾ.’– ശില്‍പ പറഞ്ഞു. 

English Summary: How Shilpa Shetty Celebrated Baby Daughter Samisha's "First Milestone"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com