ADVERTISEMENT

പെൺകുട്ടികൾ അങ്ങനെയാണ്. ഒരുമിച്ചുള്ളപ്പോൾ എപ്പോഴും വഴക്കായിരിക്കും. എന്നാൽ ഒരുദിവസം പോലും പരസ്പരം കാണാതിരിക്കാനാകില്ല. സ്നേഹം കൂടുന്നതിനാലാണ് എപ്പോഴും ഇത്തരം വഴക്കുകൾ ഉണ്ടാകുന്നതെന്ന് ആർക്കാണ് മനസ്സിലാകാത്തത്. പ്രത്യേകിച്ചും കുട്ടിക്കാലത്ത്. പക്വത എത്തുന്നതോടെ അതെല്ലാം ഇല്ലാതാകുകയും ചെയ്യും. എല്ലാവർക്കും കാണും മിക്കവാറും അങ്ങനെയൊരു പെൺകുട്ടിക്കാലം. അക്കാലത്തെ രസകരമായ അനുഭവം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി.

കുട്ടിക്കാലത്ത് സഹോദരി ഷമിത ഷെട്ടിയോട് തനിക്ക് അസൂയയായിരുന്നു എന്ന് ശിൽപ തുറന്നു പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ശിൽപയുടെയുടെ പ്രതികരണം. ‘കുട്ടിക്കാലത്ത് എനിക്ക് അവളോട് അസൂയയായിരുന്നു. കാരണം ഷമിത വെളുത്തിട്ടായിരുന്നു. മാത്രമല്ല, എന്നേക്കാൾ സുന്ദരി. ഉറക്കത്തിൽ ഞാൻ അവളെ നുള്ളി നോവിക്കുമായിരുന്നു എന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അച്ഛന്റെ അലമാരയിലിട്ട് ഞാൻ അവളെ പൂട്ടി. ഭാഗ്യത്തിന് അച്ഛൻ കണ്ട് രക്ഷപ്പെടുത്തി. എന്തിനാണ് അവളെ ഇത്രയും സുന്ദരിയാക്കിയതെന്ന് ഞാൻ അമ്മയോട് എപ്പോഴും ചോദിക്കുമായിരുന്നു.’– ശിൽപ പറഞ്ഞു.

ഷമിത സിനിമയിലേക്ക് വരുന്ന കാലത്തും തനിക്കേറെ ആശങ്കകളുണ്ടായിരുന്നു എന്നും താരംവെളിപ്പെടുത്തി. അവൾ സുന്ദരിയാണ്. മിടുക്കിയായ നർത്തകിയാണ്. ഇനി എല്ലാ അവസരങ്ങളും അവളെ തേടിയായിരിക്കുമെന്ന് താൻ കരുതിയിരുന്നതായും ശിൽപ പറഞ്ഞു. എന്നാൽ, ശിൽപയുടെ സഹോദരി എന്ന ലേബൽ തന്നെ അൽപമൊന്നുമല്ല ബാധിച്ചതെന്നായിരുന്നു ഷമിതയുടെ പ്രതികരണം. അന്നൊക്കെ മാധ്യമങ്ങൾ പോലും അകറ്റിയിരുന്നു. സിനിമ മേഖലയില്‍ ശിൽപയുടെ സഹോദരി എന്നതിലുപരി സ്വന്തം വ്യക്തിത്വം ഉണ്ടാക്കുന്നത് കഠിനമായിരുന്നു എന്നും ഷമിത പറഞ്ഞു.  

English Summary: Shilpa Shetty confesses being insecure of sister Shamita Shetty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com